UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടിഎമ്മില്‍ നിന്നും പരമാവധി 20,000 രൂപ മാത്രം: എസ്ബിഐ

സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന മാസ്‌ട്രോ, ക്ലാസിക് എടിഎം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ നിബന്ധന ബാധമാവുക.

സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനങ്ങളുമായി വീണ്ടും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിദിനം എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയില്‍ കുറവ് വരുത്തിയാണ് ഇത്തവണത്തെ എസ്ബിഐ നടപടി. പുതിയ തീരുമാനപ്രകാരം 20,000 രൂപമാത്രമായിരിക്കും ഒരു ദിവസം പിന്‍വലിക്കാനാവുക. 40,000 രൂപ എന്നതാണ് 20000ത്തിലേക്ക് വെട്ടിച്ചുരുക്കിയത്. നിബന്ധന ഒക്ടോബര്‍ 13 മുതലാണ് നിലവില്‍ വരിക.

സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന മാസ്‌ട്രോ, ക്ലാസിക് എടിഎം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് പുതിയ നിബന്ധന ബാധമാവുക. എന്നാല്‍ കറന്റ് അക്കൗണ്ട് ഉടമകള്‍, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം കാര്‍ഡ് ഉടമകള്‍ക്ക് നിയന്ത്രണം ബാധകമല്ല. അതേസമയം സേവന നിരക്കില്ലാതെ പണം പിന്‍വലിക്കാനുള്ള പരിധി അഞ്ച് ഇടപാടായി തന്നെ തുടരും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍