UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വകാര്യ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് തിരിച്ചടി; നാലു കോളജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയൊണ്ടാണ് പാലക്കാട് പി.കെ.ദാസ് , വയനാട് ഡിഎം, തൊടുപുഴ അല്‍-അസര്‍, വര്‍ക്കല എസ്ആര്‍ എന്നീ കോളേജുകള്‍ക്കെതിരായ സുപ്രീം കോടതി നടപടി.

മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് മെഡിക്കല്‍ കൗണസിലിന്റെ പരാതിയില്‍ സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് കോളേജുകളിലേക്കുള്ള എംബിബിഎസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയൊണ്ടാണ് പാലക്കാട് പി.കെ.ദാസ് , വയനാട് ഡിഎം, തൊടുപുഴ അല്‍-അസര്‍, വര്‍ക്കല എസ്ആര്‍ എന്നീ കോളേജുകള്‍ക്കെതിരായ സുപ്രീം കോടതി നടപടി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. ഇതോടെ 550 സീറ്റുകളിലെ അഡ്മിഷനാണ് അസാധുവായത്.

ഈ കോളജുകളില്‍ പ്രവര്‍ത്തിയ്ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കൗണസില്‍ കണ്ടെത്തിയതിന് ശേഷവും ഈ കോളേജുകളില്‍ ഹൈക്കോടതി പ്രവേശനം അനുവദിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ അവകാശം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. മാനദണ്ഡം പാലിക്കാത്തതു കൊണ്ടാണ് ഈവര്‍ഷത്തെ പ്രവേശനാനുമതി നിഷേധിച്ചതെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വാദിക്കുന്നു.

നാലു കോളജുകളിലേക്കുമുളള പ്രവേശനം പൂര്‍ത്തിയായതിനാല്‍ അനുകൂല നിലപാടുണ്ടാകണമെന്ന നിലപാടിയിരുന്നു കേസില്‍ സംസ്ഥാനസര്‍ക്കാരുനും കോളജ് മാനേജ്മന്റുകള്‍ക്കും.

അയോധ്യ – ബാബ്റി ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

‘ഒരു സ്ത്രീയും ആരുടെ മുമ്പിലും കുമ്പസരിക്കരുത്’: വിജ്ഞാനകൈരളി എഡിറ്റോറിയല്‍ വിവാദത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍