UPDATES

കേന്ദ്രത്തിന് വന്‍തിരിച്ചടി; സുപ്രിം കോടതിയില്‍ ആംആദ്മിക്ക് വിജയം

പരമാധികാരി ലെഫ്. ഗവര്‍ണ്ണര്‍ അല്ല, ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍

ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കം സംബന്ധിച്ച കേസില്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായി സുപ്രിം കോടതി വിധി. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് യഥാര്‍ത്ഥ ഭരണകര്‍ത്താക്കള്‍, ലഫ്.ഗവര്‍ണര്‍ പരമാധികാരിയല്ല. എല്ലാ പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തുന്ന വ്യക്തിയായി ലഫ്. ഗവര്‍ണര്‍ മാറരുതെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവില്‍ പറയുന്നു.

“മന്ത്രിസഭ എല്ലാ തീരുമാനങ്ങളും ലെഫ്റ്റ്നന്‍റ് ഗവര്‍ണ്ണറെ അറിയിക്കണം. എന്നാല്‍ എല്ലാ കാര്യങ്ങളിലും ലെഫ്. ഗവര്‍ണ്ണറുടെ അനുമതി ആവശ്യം ഇല്ല.” സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കി. ഇതിനെ ‘യഥാര്‍ത്ഥ ജനാധിപത്യ വിജയം’ എന്നാണ് ആം ആദ്മി പാര്‍ട്ടി വിശേഷിപ്പിച്ചത്.

ഭരണഘടനയും നിയമവും അനുസരിച്ചു ഭൂമി, ഉദ്യോഗസ്ഥ സംവിധാനം, പോലീസ് എന്നിവയില്‍ ഡല്‍ഹി ഗവണ്‍മെന്റിന് അധികാരമില്ല. അതേസമയം ഇതിനെല്ലാമുപരിയായി ലെഫ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരിച്ചായിരിക്കണം എന്ന് സുപ്രീം കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രസ്താവിക്കുന്നു. മേല്‍പ്പറഞ്ഞ മൂന്നു കാര്യങ്ങളില്‍ ഒഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ഉള്ള ഗവര്‍ണ്ണര്‍മാര്‍ക്കുള്ള അധികാരം മാത്രമേ ലെഫ്. ഗവര്‍ണ്ണര്‍ക്കും ഉള്ളൂ.

ലഫ്. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ആരോഗ്യപരമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്ന ജോലി കൃത്യമായി നിര്‍വഹിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിര്‍ദേശിക്കുന്നു. വിഷയത്തില്‍ മൂന്ന് പ്രത്യേക ഉത്തരവുകള്‍ ഉണ്ടാവുമെന്നാണ് വിവരം.

അതേസമയം, ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്നും സുപ്രിം കോടതി ഉത്തരവില്‍ വ്യക്തമാക്കി. എല്ലാ അധികാരങ്ങളും ഡല്‍ഹിക്കില്ല. ഭരണഘടനയില്‍ പറയുന്ന പോലീസ് അടക്കുള്ളവയുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരില്‍ നിലനില്‍ക്കും എന്നും ഭരണഘടനാ ബെഞ്ച് ഉത്തവില്‍ പറയുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ ലഫ്റ്റന്റ് ഗവര്‍ണറുടെ അധികാരത്തില്‍ പരിമിതി ഉണ്ടെന്നും കോടതി വ്യക്തമാക്കി.

Also Read: ഡല്‍ഹിയിലെ സര്‍ക്കസ്
Also Read: വൈരം മറന്ന് പിണറായിയും മമതയും; ഒപ്പം നായിഡുവും കുമാരസ്വാമിയും; കെജ്രിവാളിനെ പിന്തുണച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ ചടുല രാഷ്ട്രീയ നീക്കം
Also Read: കര്‍ണ്ണാടകയില്‍ ചെയ്ത മണ്ടത്തരം ബിജെപി ഡല്‍ഹിയിലും ആവര്‍ത്തിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍