UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണ്ടെന്ന് സുപ്രീം കോടതി; പൊതുതാൽപര്യ ഹര്‍ജി തള്ളി

എല്ലാ സംവിധാനത്തിലും സംശയങ്ങള്‍ ഉയരുന്നതും സ്വാഭാവികമാണെന്ന് കോടതി

വരാനിരിക്കുന്ന നിയമസഭാ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി സുപ്രീംകോടതി തളളി. അടുത്തകാലത്തായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനത്തില്‍  പല കോണിൽ നിന്നും ആക്ഷേപം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബാലറ്റ പേപ്പര്‍ ഉപയോഗിച്ച് നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ സംശയമുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

എന്നാല്‍ എല്ലാ സംവിധാനത്തിലും സംശയങ്ങള്‍ ഉയരുന്നതും സ്വാഭാവികമാണെന്നും എല്ലാ മെഷീനുകളും ദുരുപയോഗിക്കാനുളള സാധ്യതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുളള ബഞ്ചാണ് ഹര്‍ജി തളളിയത്.

‘വിശാലസഖ്യത്തിനു പിന്നിൽ പാകിസ്താൻ’; കശ്മീരിൽ ബിജെപിയുടെ ‘മിന്നലാക്രമണം’: നിയമസഭ പിരിച്ചുവിട്ട് ഗവർണർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍