UPDATES

സർക്കാറിന് തിരിച്ചടി, ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ മേലുള്ള സ്റ്റേ നീക്കില്ലെന്ന് ഹൈക്കോടതി

നിലവിലുള്ള സ്റ്റേ കേരള വിദ്യാഭ്യാസ ചട്ടം തിരുത്തുന്നതിന് സ്റ്റേ തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്രമാറ്റം ലക്ഷ്യമിടുന്ന ഹൈസ്കൂൾ – ഹയർസെക്കന്‍ററി ഏകീകരണം നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള സ്റ്റേ നീക്കാൻ വിസമ്മതിച്ച് ഹൈക്കോടതി. റിപ്പോർട്ട് നടപ്പാക്കുന്നതിന് മുമ്പ് എല്ലാവരെയും കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് നടപടി. നേരത്തേ കമ്മിറ്റി റിപ്പോർട്ട് സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാ‍ർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ നീക്കില്ലെന്ന് വ്യക്തമാക്കിയത്.

എന്നാൽ നിലവിലുള്ള സ്റ്റേ കേരള വിദ്യാഭ്യാസ ചട്ടം തിരുത്തുന്നതിന് സ്റ്റേ തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ജൂലൈ 17-ന് കൊണ്ടുവന്ന സ്റ്റേ ഉത്തരവിൽ ഭേദഗതി വരുത്താമെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിനോടകം തന്നെ ഏകീകരണം നടപ്പാക്കുകയും ഒരു പൊതുവിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേ നീക്കാത്ത സാഹചര്യത്തിൽ ഈ പരിഷ്കാരങ്ങളും നിയമനങ്ങളും അസാധുവായി.

സംസ്ഥാനത്തെ പ്ലസ്‍ടു വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദര്‍ കമ്മീഷന്‍. എന്നാൽ, വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ് പരിഷ്കാരം നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ സംഘടനകളിൽ  ഹർജി സമർപ്പിച്ചത്.

സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിച്ച് ഒന്നാക്കാനുള്ള കേന്ദ്ര സർക്കാർ നിര്‍ദേശത്തെ തുടര്‍ന്ന് അവ നടപ്പാക്കുന്നിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനായി ഖാദര്‍ കമ്മീഷന് രൂപം നല്‍കിയത്.  ഡോ.എം.എ ഖാദർ ചെയർമാനും ജി ജ്യോതിചൂഢൻ, ഡോ സി രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്.

‘അങ്ങനിപ്പം കുഞ്ഞേച്ചി മുറ്റമടിക്കേണ്ട’; കുഞ്ഞുങ്ങളെ സ്ത്രീവിരുദ്ധ കവിത പഠിപ്പിക്കുന്ന ഐസിഡിഎസ്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍