UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗികാതിക്രമം ചോദ്യം ചെയ്ത പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചു; 36 കുട്ടികള്‍ ആശുപത്രിയില്‍

സംഭവത്തില്‍ ആറു ആണ്‍കുട്ടികളെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

ആണ്‍കുട്ടികളുടെ ലൈംഗികാതിക്രമത്തെ കുറിച്ച് പരാതി പറഞ്ഞ ബീഹാറിലെ സ്‌കുള്‍ വിദ്യാര്‍ഥിനികളെ കയ്യേറ്റം ചെയ്തതായി പരാതി. പാറ്റ്‌നയ്ക്ക 260 കിലോമീറ്റര്‍ അകലെയുള്ള ത്രിവേണി ഗഞ്ചിലെ സര്‍ക്കാര്‍ ബോഡിങ്ങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് ആരോപണവിധേയരായ ആണ്‍കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് മര്‍ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ സ്‌കുളിലെ 36 വിദ്യാര്‍ഥിനികളെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14 വയസിന് താഴെയുള്ളവരാണ് ഭൂരിഭാരം പെണ്‍കുട്ടികളും. സംഭവത്തില്‍ ആറു ആണ്‍കുട്ടികളെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

തങ്ങളെ ശാരീരികമായി അപമാനിച്ച ആണ്‍കുട്ടികളുമായി തര്‍ക്കിച്ച വിദ്യാര്‍ഥിനികളെ സംഘം ചേര്‍ന്നെത്തിയ രക്ഷിതാക്കള്‍ ഉള്‍പ്പെടെ മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. മുളവടി ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദനം. മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു. മരക്കമ്പുകള്‍കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. നിലത്തിച്ച് ചവിട്ടിയെന്നും പരിക്കേറ്റ പെണ്‍കുട്ടികളിലൊരാളായ ഗുഡിയ പറയുന്നു. പരിസരത്തുണ്ടായിരുന്ന ആരും തങ്ങളെ സഹായിച്ചില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു.

സ്‌കൂളില്‍ വച്ചുള്‍പ്പെട തങ്ങളെ ശാരീരികമായി അപമാനിക്കുകയും ചുവരില്‍ ഉള്‍പ്പെടെ അശ്ലീലം എഴുതുന്നതും പതിവാണ്. ഇക്കാര്യം പ്രാദേശിക ഉദ്യാഗസ്ഥരെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ ഇവരാരും ഇടപെട്ടില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ പതിവായപ്പോള്‍ ചോദ്യം ചെയ്തതാണ് ആക്രമണത്തിലേക്ക നീണ്ടതെന്നും കുട്ടികള്‍ പറയുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം പരിക്കേറ്റ കുട്ടികളില്‍ ഭുരിഭാഗവും ചികില്‍സയ്ക്ക് ശേഷം ബോഡിങ്ങില്‍ മടങ്ങിയെത്തിയതായി പോലീസ് അറിയിച്ചു. എന്നാല്‍ കുട്ടികള്‍ ഭയത്തിലാണെന്നും ശാരീരിക അവശതകള്‍ അവരെ അലട്ടുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇവരുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനായ കൗണ്‍സിലിങ്ങ് ഉള്‍പ്പെടെ നല്‍കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ബീഹാറിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് സ്ത്രീ സുരക്ഷയെന്ന റിപ്പോര്‍ട്ടുകളെ ശരിവയ്ക്കുന്ന നിരവധി സംഭങ്ങളാണ് അടുത്തിടെ പുറത്ത് വന്നിട്ടുള്ളത്. സംസ്ഥാനത്തെ 110 വനിതാ സംരക്ഷണ കേന്ദ്രങ്ങളില്‍ കടുത്ത പീഡനങ്ങള്‍ നടന്നിരുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍