UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇനി ഉച്ചകഞ്ഞി വേണ്ട, കഞ്ഞി ടീച്ചര്‍ എന്ന വിളിയും’: ഡിപിഐ സര്‍ക്കുലര്‍

ഉച്ചഭക്ഷണമെന്ന നിലയില്‍ കഞ്ഞിയും പയറും ഒഴിവാക്കിയിട്ടു വര്‍ഷങ്ങളായി. ഇപ്പോള്‍ ചോറും കറികളുമാണു നല്‍കുന്നത്.

സ്‌കൂളുളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന പദ്ധതിയില്‍ നിന്നും ഉച്ചക്കഞ്ഞി എന്ന പ്രയോഗം വിലക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കഞ്ഞിയും പറയും ഉച്ച ഭക്ഷണമാക്കി നല്‍കിയിരുന്നത് നിര്‍ത്തി വര്‍ഷങ്ങള്‍ പിന്നിട്ടു. നിലവില്‍ ചോറു കറികളുമാണ് നല്‍കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടെ ഇപ്പോഴും ‘ഉച്ചക്കഞ്ഞി’, കഞ്ഞി എന്നിങ്ങനെയാണ് രേഖപ്പെടുത്തുന്നത്.  പുതിയ ഉത്തരവോടെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ രജിസ്റ്ററുകളില്‍ ‘ഉച്ചക്കഞ്ഞി’ പ്രയോഗം വിലക്കിയതായും  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍ കുമാര്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കി.

ഉച്ചഭക്ഷണമെന്ന നിലയില്‍ കഞ്ഞിയും പയറും ഒഴിവാക്കിയിട്ടു വര്‍ഷങ്ങളായി. ഇപ്പോള്‍ ചോറും കറികളുമാണു നല്‍കുന്നത്. എന്നാല്‍ ഉച്ചഭക്ഷണം ക്രമീകരിക്കുന്ന ഔദ്യോഗിക രേഖകളിലടക്കം സ്‌കൂളുകളില്‍ ഇപ്പോഴും ഉച്ചക്കഞ്ഞി, കഞ്ഞി എന്നിങ്ങനെയാണു രേഖപ്പെടുത്തുന്നത്. ഭക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ ക്രമീകരിക്കുന്ന അധ്യാപകനെ ‘കഞ്ഞി ടീച്ചര്‍ ‘ എന്നും പാചകപ്പുരയ്ക്കു കഞ്ഞിപ്പുരയെന്നുമാണു പേര്. ഇവ ഇനിമുതല്‍ ഉപയോഗിക്കരുതെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയക്ടര്‍ കെവി മോഹന്‍ കുമാറിന്റെ നിര്‍ദേശം.

ഇത്തരം പദ പ്രയോഗങ്ങള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ അന്തസിനെ അവഹേളിക്കുന്നതാണെന്നും നിര്‍ദേശം പറയുന്നു. ഈ സാഹചര്യത്തില്‍ ഉച്ചക്കഞ്ഞി എന്ന വിളിയോ എഴുത്തോ പാടില്ലെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍