UPDATES

സയന്‍സ്/ടെക്നോളജി

മേയ് 17-27 ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക

ഉപഭോക്താക്കള്‍ സ്വകാര്യമാക്കിവച്ചിരുന്ന പോസ്റ്റുകള്‍ പബ്ലിക്ക് ആയതിന് പിന്നില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് അധികൃതര്‍.

ഫേസ്ബുക്ക് ഉപഭോക്താക്കള്‍ സ്വകാര്യമാക്കി വച്ചിരുന്ന പോസ്റ്റുകള്‍ പബ്ലിക്ക് ആയതിന് പിന്നില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് അധികൃതര്‍. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്കിനെ ബാധിച്ച വൈറസാണ് ഇതിനു പിന്നിലെന്നാണ് അധികൃരുടെ വാദം. ഇതുമൂലം ഏകദേശം 14 ദശലക്ഷം പേരുടെ സ്വകാര്യപോസ്റ്റുകളാണ് ഇത്തരത്തില്‍ പബ്ലിക്കായിട്ടുള്ളത്.
കഴിഞ്ഞ മേയ് 18-27 ദിവസങ്ങള്‍ക്കിടയിലാണ് മാല്‍വെയര്‍ പ്രവര്‍ത്തിച്ചത്. ഈ സമയങ്ങളില്‍ ഫേസ്ബുക്കില്‍ സ്വകാര്യമായി പോസ്റ്റ് ചെയ്ത പോസ്റ്റുകളെയാണ്‌ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ട്. പോസ്റ്റുകള്‍ പ്രത്യക വ്യക്തികള്‍ക്ക് മാത്രമായി ഷെയര്‍ ചെയ്യുന്ന രീതിയിലാണ് പ്രശ്‌നം ബാധിച്ചതെന്നും അധികൃതര്‍ പറയുന്നു. ഇത്തരം പോസ്റ്റുകള്‍ പബ്ലിക്കായി ഷെയര്‍ചെയ്യപ്പെടുകയായിരുന്നു.

സ്വകാര്യ പോസ്ബുക്ക് പോസ്റ്റുകള്‍ സ്വാഭാവികമായി പബ്ലിക്ക് ആവുന്ന മാല്‍വെയര്‍ സാന്നിധ്യം അടുത്തിടെ കണ്ടെത്തിയതായി ഫേസ്ബുക്ക് സ്വകാര്യതാ മേധാവി എറിന്‍ ഈഗന്‍ തന്നെയാണ് വ്യക്തമാക്കിയത്. എന്നാല്‍ പ്രശ്‌നം മേയ് 22 ഓടെ പരിഹരിക്കാനായിട്ടുണ്ട്, എന്നാല്‍ വൈറസ് ബാധിച്ചവയെ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഈഗന്‍ പ്രസ്താവനയില്‍. പറയുന്നു. 8-27 ഇടവേളകളിലെ പോസ്റ്റുകളെ മാത്രമാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഇതിന് മുമ്പുള്ള ഇത്തരം പോസ്റ്റുകള്‍ സുരക്ഷിതമാണ്. ഉപഭോക്താക്കള്‍ക്ക് സംഭവിച്ച അസൗകര്യത്തില്‍ ക്ഷമചോദിക്കുന്നെന്നും സ്വകാര്യതാ മേധാവി എറിന്‍ ഈഗന്‍ പ്രസ്താവനയില്‍ പറയുന്നു.
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കേബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന റിപോര്‍ട്ടകള്‍ക്ക് പിറകെയാണ് സ്വകാര്യ പോസ്റ്റുകള്‍ പബ്ലിക്ക് ആവുന്നതില്‍ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് കമ്പനി അധികൃതര്‍ സമ്മതിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍