UPDATES

സയന്‍സ്/ടെക്നോളജി

‘ഇൻസൈറ്റ്’ ചൊവ്വയിൽ വിജയകരമായി പറന്നിറങ്ങി; ഉപരിതല പഠനം പ്രധാന ലക്ഷ്യം

ഒരു കാറിന്റെ വലുപ്പത്തിലുള്ള ഇന്‍സൈറ്റിനൊപ്പം അന്തരീക്ഷത്തിൽ പാറിനടക്കാൻ മാർക്കോ എ, ബി  എന്നീ രണ്ട് ചെറിയ ക്യൂബ്സാറ്റ് ഉപഗ്രഹങ്ങളും റോക്കറ്റിലുണ്ടായിരുന്നു.

നാസയുടെ കടുത്ത ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് ചൊവ്വയെക്കുറിച്ച് പഠിക്കാനായി ക്യൂരിയോസിറ്റിക്ക് ശേഷം വിക്ഷേപിച്ച ഇന്‍സൈറ്റ് ഗ്രഹത്തിന്റെ ഉപരിതലത്തില്‍ സുരക്ഷിതമായി പറന്നിറങ്ങി. ചൊവ്വയുടെ അന്തരീക്ഷം താണ്ടിയിരങ്ങുകയെന്ന അതി സങ്കീർണമായ സാഹസികയാത്രയാണ് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ വിജയകരമായി പൂർത്തിയാക്കിയത്.  അന്തരീക്ഷത്തില്‍ നിന്ന്  ചൊവ്വ ഗ്രഹത്തിന്റെ ഉപരിതലത്തിലേക്കുള്ള ആറര മിനിറ്റ് യാത്രയായിരുന്നു ഇൻസൈറ്റ് ദൗത്യത്തിലെ ഏറ്റവും നിർണായകമായി കണക്കായത്.  മണിക്കൂറില്‍ 19800 കിലോമീറ്റര്‍ വേഗത്തിൽ ആരംഭിച്ച് ഘട്ടംഘട്ടമായി വേഗത കുറയ്ച്ചായിരന്നു നടപടി. പാരച്യൂട്ടിന്റെ സാഹായവും വേഗതക കുറയ്ക്കാൻ ഉപയോഗിച്ചു.  ദൗത്യത്തില്‍ രൂപം കൊണ്ട 1500 ഡിഗ്രി സെല്‍ഷ്യസ്  ഉപഗ്രഹത്തിന്റെ താപ കവചം പ്രതിരോധിച്ചതോടെ ഇൻസൈറ്റ് സുരക്ഷിതമായി ചൊവ്വയെ തൊടുകയായിരുന്നു.

ദൗത്യം വിജയകരമായി പൂർത്തിയായതോടെ ചൊവ്വാഗ്രഹത്തിന്റെ ആന്തരികഘടന ഉൾപ്പെടെ വിവരങ്ങളിലേക്ക് നിർണായക സംഭാവനകൾ നൽകാൻ നാസയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ചൊവ്വയിലെ കമ്പനങ്ങള്‍ ഉൾപ്പെടെ ഇന്‍സൈറ്റ് പഠിക്കും. ഇതിനായുള്ള സീസ്‌മോമീറ്റര്‍ അടങ്ങുന്ന ലാന്‍ഡറാണ് ഇന്‍സൈറ്റ്. മെയ് അഞ്ചിന്  കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് വ്യോമസേനാ താവളത്തില്‍ നിന്ന് അറ്റ്‌ലസ് റോക്കറ്റിൽ വിക്ഷേപിച്ച ലാന്റർ ഉപഗ്രഹത്തിൽ റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ചിപി3, താപമാപിനി തടങ്ങിയ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

നാസയുടെ ഡിസ്കവറി പദ്ധതിയുടെ ഭാഗമായ ദൗത്യം  അറ്റ്ലസ് 5 റോക്കറ്റിലാണു വിക്ഷേപിച്ചത്. ഒരു കാറിന്റെ വലുപ്പത്തിലുള്ള ഇന്‍സൈറ്റിനൊപ്പം അന്തരീക്ഷത്തിൽ പാറിനടക്കാൻ മാർക്കോ എ, ബി  എന്നീ രണ്ട് ചെറിയ ക്യൂബ്സാറ്റ് ഉപഗ്രഹങ്ങളും റോക്കറ്റിലുണ്ടായിരുന്നു. എന്നീ പേരുകളിലുള്ള ഇത്തരം ഉപഗ്രഹങ്ങൾ ചൊവ്വയെ ഭ്രമണം ചെയ്യും.

ഗ്രഹോപരിതലത്തിൽ സ്ഥാനമുറപ്പിച്ചുള്ള ലാന്‍ഡർ രീതിയിലുള്ള ദൗത്യവുമായി ഇറങ്ങിയ ഇൻ സൈറ്റ്  ചൊവ്വയുടെ ഘടനാപരമായ പഠനം സമഗ്രമായി നടത്തുന്ന  ആദ്യത്തെ ദൗത്യമുണ് ഇൻസൈറ്റ് എന്നാണ് റിപ്പോർട്ട്.  ഭൂമിയുടേതു പോലെ തന്നെ ക്രസ്റ്റ്, മാന്റിൽ, കോർ ഘടനകൾ ചേർന്നതാണ് ചൊവ്വയുടെ ഉപരിതലവുമെന്നാണ് വിലയിരുത്ത്‍.  ആന്തരിക ഘടന വിലയിരുത്തുക വഴി, ചൊവ്വ,ഭൂമി, ബുധൻ,ശുക്രൻ എന്നീ ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ച് പഠിക്കുക. ചൊവ്വയിലുണ്ടാകുന്ന കമ്പനങ്ങള്‍, ഉൽക്കകൾ മൂലമുള്ള മാറ്റങ്ങൾ എന്നിവയെകുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയുമാണ് നാസ ലക്ഷ്യമാക്കുന്നത്.

ഇൻസൈറ്റിൽ തയ്യാറാക്കിയിട്ടുള്ള ചിപ്പിൽ ഭൂമിയിലെ 24, 29807 ആളുകളുടെ പേരുകളും ഉൽപ്പെടുത്തിയിട്ടുണ്ടെന്നാണ് മറ്റൊരു പ്രത്യേകത.  മലയാളികള്‍ ഉൾപ്പെടെയുള്ള പട്ടികയാണിതെന്നാണ് റിപ്പോർട്ട്.

ചൊവ്വയുടെ മണ്ണിനടിയില്‍ എന്ത്? അന്വേഷിക്കാന്‍ നാസയുടെ ഇന്‍സൈറ്റ് യാത്ര തിരിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍