UPDATES

സയന്‍സ്/ടെക്നോളജി

രസതന്ത്ര നൊബേലും പങ്കിട്ട് മൂന്നു പേര്‍; പുരസ്‌കാരം എന്‍സൈം, പ്രോട്ടീന്‍ ഗവേഷണങ്ങള്‍ക്ക്

രസതന്ത്ര നൊബേല്‍ തേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാന്‍സെസ് എച്ച് അര്‍ണോള്‍ഡ്.

2018ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരവും പങ്കിട്ട് മൂന്നു ശാസ്ത്രജ്ഞര്‍. ഫ്രാന്‍സെസ് എച്ച്.ആര്‍ണോള്‍ഡ്, ജോര്‍ജ് പി സ്മിത്ത്, സര്‍ ഗ്രിഗറി പി.വിന്റര്‍ എന്നിവരാണു പുരസ്‌കാരത്തിന് അര്‍ഹരായത്. പ്രോട്ടീന്‍, എന്‍സൈം എന്നിവയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം പുരസ്‌കാരം തേടിയെത്തിയിട്ടുള്ളത്.

എന്‍സൈമുകളുടെ പരിണാമം സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ   എച്ച്.അര്‍ണോള്‍ഡിനു പുരസ്‌കാരത്തിന് പരിഗണിച്ചപ്പോള്‍. പെപ്‌റ്റൈഡ്‌സ്, ആന്റിബോഡീസ് പഠനങ്ങള്‍ക്കാണ് കൊളംബിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിസോറിയിലെ ജോര്‍ജ് പി.സ്മിത്ത്, കേംബ്രിജ് എംആര്‍സി ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ ഗ്രിഗറി പി.വിന്റര്‍ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടത്.  രസതന്ത്ര നൊബേല്‍ തേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാന്‍സെസ് എച്ച് അര്‍ണോള്‍ഡ്.

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരവും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണ സ്ട്രിക്ക്‌നാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ലേസര്‍ ഫിസിക്‌സില്‍ നടത്തിയ കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം. ഫിസിക്‌സില്‍ നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍