UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കേൾവിക്കുറവ് ഇനിയൊരു പ്രശ്നമല്ല; മനസുകൊണ്ട് നിയന്ത്രിക്കാവുന്ന ശ്രവണ സഹായിയുമായി ശാസ്ത്രജ്ഞർ

പശ്ചാത്തല സംഭാഷണങ്ങള്‍ക്കിടെ ഒരു ശബ്ദം മാത്രം ഉയർത്താനും താഴ്ത്താനുമുള്ള മസ്തിഷ്കത്തിന്റെ പ്രത്യേക കഴിവിനെയാണ് ഈ ഉപകരണം അനുകരിക്കാന്‍ നോക്കുന്നത്.

പ്രത്യേക ശബ്ദങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുന്ന മനസ് നിയന്ത്രിത ശ്രവണസഹായി ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. ശ്രവണ വൈകല്യമുള്ളവർക്ക് ശബ്ദായമാനമായ ചുറ്റുപാടുകളെ ഇനിമുതല്‍ അനായാസമായി അഭിമുഖീകരിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

പശ്ചാത്തല സംഭാഷണങ്ങള്‍ക്കിടെ ഒരു ശബ്ദം മാത്രം ഉയർത്താനും താഴ്ത്താനുമുള്ള മസ്തിഷ്കത്തിന്റെ പ്രത്യേക കഴിവിനെയാണ് ഈ ഉപകരണം അനുകരിക്കാന്‍ നോക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള, ഏറ്റവും വിപുലമായ ശ്രവണ സഹായികൾ പോലും എല്ലാ ശബ്ദവും ഒരുമിച്ചു സ്വാംശീകരിക്കുന്നവയാണ്. അത് ശബ്ദമുഖരിതമായ സാഹചര്യങ്ങളില്‍ കേൾവിക്കാരനെ അസ്വസ്ഥമാക്കും. ‘നമ്മുടെ തലച്ചോറില്‍ ശബ്ദത്തെ കൈകാര്യം ചെയ്യുന്ന ഭാഗം അസാധാരണമാം വിധം സെൻസിറ്റീവായതും ശക്തമായതുമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ചില ശബ്ദങ്ങള്‍ ഉയർത്താനും ചിലത് താഴ്ത്താനും ഉപകരണത്തിന് അനായാസം സാധിക്കും. എന്നാല്‍ തിരക്കുള്ള സാമൂഹ്യ സന്ദർഭങ്ങളെ അഭിമുഖീകരിക്കുക എന്നത് ശ്രവണ സഹായികള്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് ശ്രമകരമായ കാര്യമാണ്’, എന്ന് പുതിയ കണ്ടുപിടുത്തത്തിന് നേതൃത്വം നല്കിുയ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള നിമാ മെസ്ഗാരാനി പറഞ്ഞു.

‘കോക്ടെയ്ൽ പാർട്ടി എഫ്ഫക്റ്റ്‌’ എന്നപേരില്‍ അറിയപ്പെടുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ വർഷങ്ങളായി പരിശ്രമത്തിലായിരുന്നു ശാസ്ത്രജ്ഞർ. മസ്തിഷ്ക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി, ആർട്ടിജഫിഷ്യല്‍ ഇന്റലിജൻസുകളും വിവിധതരം സെൻസറുകളും സമന്വയിപ്പിച്ച്, പ്രത്യേകം രൂപകൽപ്പന ചെയ്ത ഉപകരണമാണ് ശ്രവണസഹായികളുടെ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നത്.  ഒന്നിലധികം സ്പീക്കറുകളില്‍ പതിയുന്ന ശബ്ദങ്ങൾ ഒരു പ്രത്യേക ആൽഗോരിതം വഴി ആദ്യം വേര്ത്തികരിക്കും. ശേഷം കേൾവിക്കാരന്റെറ തലച്ചോറിലെ പ്രവർത്തനങ്ങളുമായി അതിനെ താരതമ്യം ചെയ്യും. ഏത് ശബ്ദ തരംഗങ്ങളെയാണോ മസ്തിഷ്കം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് അതിന് പ്രാധാന്യം നല്കു കയും ചെയ്യും.

ഓരോ സ്പീക്കറിലേയും ശബ്ദത്തെ ശ്രവണസഹായി ധരിക്കുന്ന വ്യക്തിയുടെ മസ്തിഷ്ക തരംഗങ്ങളുമായി ഡിവൈസ് താരതമ്യം ചെയ്യുന്നു. ഏത് ശബ്ദതരംഗത്തിനാണോ പ്രാധാന്യം നല്കുന്നത് അത് എളുപ്പത്തില്‍ ട്യൂണ്‍ ചെയ്ത് കേൾപ്പിക്കാന്‍ ഉപകരണത്തിന് സാധിക്കും. അപസ്മാര രോഗികളിലാണ് ഈ ഉപകരണം ആദ്യമായി പരീക്ഷിച്ചത്. ശ്രവണ വൈകല്യമുള്ളവരിൽ സാങ്കേതികവിദ്യ പരീക്ഷിക്കുക എന്നതാണ് അടുത്ത ഘട്ടം. ഭാഗികമായി കേള്‍വി തകരാറുള്ളവരുടെ മസ്തിഷ്ക പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടാൻ ഉപകരണത്തിനു സാധിക്കുമോ എന്നതാണ് ഇനി തിരിച്ചറിയേണ്ടത്.

 

നിപ്പ കാലത്തെ ഹീറോ സര്‍ഫാസി കുരുക്കില്‍; ശൈലജ ടീച്ചര്‍ വാഗ്ദാനം ചെയ്ത ജോലി കിട്ടിയില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍