UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേതാക്കളെ കസ്റ്റഡിയിലെടുത്തു; സംസ്ഥാനത്ത് നാളെ എസ്ഡിപിഐ ഹര്‍ത്താല്‍

എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേയായിരുന്നു നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പോലീസ് നടപടി അകാരണമണെന്ന് ആരോപിച്ചാണ് നടപടി

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച എസ്ഡിപിഐ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെയായിരിക്കും ഹര്‍ത്താലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേയായിരുന്നു നേതാക്കളെ പോലീ്‌സ് കസ്റ്റഡിയില്‍ എടുത്തത്. പോലീസ് നടപടി അകാരണമണെന്ന് ആരോപിച്ചാണ് നടപടി. പാല്‍, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അഭിമന്യു വധം: വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങിയ എസ് ഡി പി ഐ നേതാക്കള്‍ അറസ്റ്റില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍