UPDATES

ബിഎസ്എൻഎൽ ജീവനക്കാരുടെ ‘ഓണം’ പ്രതിസന്ധിയിൽ, ഈ മാസവും ശമ്പളമില്ല

കൃത്രിമപ്രതിസന്ധി മറയാക്കി ജീവനക്കാരുടെ ശമ്പളം നിഷേധിക്കുകയാണ് ബിഎസ്എൻഎല്‍ ചെയ്യുന്നതെന്നും ആരോപണമുണ്ട്.

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎ‍ൽ ജീവനക്കാര്‍ക്ക് തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി. കേരളം ഉൾപ്പെടെ ഒരു സർക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ എംടിഎൻഎൽ ജീവനക്കാർക്കും 2 മാസമായി ശമ്പളം മുടങ്ങി. അതിനിടെ സംസ്ഥാനത്ത് ഓണം ബാങ്ക് അവധികള്‍ കൂടി അരംഭിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ ബിഎസ്എൻഎൽ ജീവനക്കാരുടെ പ്രതിസന്ധി ഇത്തവണ വർധിക്കുമെന്നാണ് സൂചനകൾ.

ഒരു ലക്ഷത്തോളം വരുന്ന കരാർ തൊഴിലാളികൾക്കും ആറുമാസമായി വേതനം മുടങ്ങിയ അവസ്ഥയാണുള്ളത്. വേതനം ലഭിക്കാത്ത പശ്ചാത്തലത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങാൻഒ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ജീവനക്കാർ. ഇതിന്റെ ഭാഗമായി കരാർ ജീവനക്കാർ പട്ടിണിസമരവും ഓണനാൾ മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്‌.

അതേസമയം, കൃത്രിമപ്രതിസന്ധി മറയാക്കി ജീവനക്കാരുടെ ശമ്പളം നിഷേധിക്കുകയാണ് ബിഎസ്എൻഎല്‍ ചെയ്യുന്നതെന്നും ആരോപണമുണ്ട്. ജീവനക്കാർക്ക് ലഭിക്കേണ്ടതും പെൻഷൻ നിക്ഷേപമായി പിടിച്ചെടുത്ത 6500 കോടിയോളം രൂപയുടെ അധികതുക കൈവശം വച്ചാണ് നടപടിയെന്നാണ് ആരോപണം. റിലയൻസിന്റെ രണ്ടരലക്ഷം കോടി രൂപയുടെ ബാധ്യത കിട്ടാക്കടമായി പരിഗണിച്ച സ്ഥാനത്താണ്‌ പൊതുമേഖലാസ്ഥാപനത്തോടുള്ള ഈ നിലപാടെന്നും ജീവനക്കാർ ആരോപിക്കുന്നു.

നിലവിൽ 20,000 കോടി രൂപയുടെ ബാധ്യതയാണ് ബിഎസ്എൻഎല്ലിനുള്ളത്. എന്നാൽ കമ്പനിയുടെ ആസ്ത ഫലപ്രഥമായി വിനിയോഗിച്ചാൽ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

അതിനിടെ ബിഎസ്എൻഎല്ലിനായുള്ള രക്ഷാ പാക്കേജ് ഈ മാസം മൂന്നാം ആഴ്ചയോടെ നടപ്പാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 4 ജി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണു തുടങ്ങുക. ബിഎസ്എൻഎൽ– എംടിഎൻഎൽ എന്നിവയുടെ ആസ്തി ബാധ്യതകൾ പുതിയ കമ്പനിയിലേക്ക് (എസ്പിവി) മാറ്റുന്ന നടപടിയും ആരംഭിക്കും. കേന്ദ്രമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ രക്ഷാ പാക്കേജ് നിർദേശങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് നേരത്തെ അനുമതി നൽകിയിരുന്നു.

Also Read- ന്യൂനപക്ഷ പീഡനം: ഇമ്രാന്‍ഖാന്റെ പാര്‍ട്ടി നേതാവ് അഭയം തേടി ഇന്ത്യയില്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍