UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഖ് മതഗ്രന്ഥത്തെ അധിക്ഷേപിച്ച കേസിലെ പ്രതിയെ ജയിലില്‍ തല്ലിക്കൊന്നു; പഞ്ചാബില്‍ സംഘര്‍ഷാവസ്ഥ

2015ലെ മതനിന്ദാ കേസ് ആണ് 49കാരനായ മൊഹീന്ദര്‍ പാല്‍ ബിട്ടുവിനെതിരെ ഉണ്ടായിരുന്നത്.

സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ‘ഗുരു ഗ്രന്ഥ് സാഹിബി’നെ അധിക്ഷേപിച്ചു എന്ന കേസില്‍ പ്രതിയായ വ്യക്തി പട്യാല ജയിലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചാബില്‍ സുരക്ഷ ശക്തമാക്കി. വര്‍ഗീയ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. 2015ലെ മതനിന്ദാ കേസ് ആണ് 49കാരനായ മൊഹീന്ദര്‍ പാല്‍ ബിട്ടുവിനെതിരെ ഉണ്ടായിരുന്നത്. പട്യാല ന്യൂ നാഭ ജയിലിലെ രണ്ട് തടവുകാരാണ് മൊഹീന്ദറിനെ കൊലപ്പെടുത്തിയത്. ഗുര്‍സേവക് സിംഗ്, മണീന്ദര്‍ സിംഗ് എന്നിവര്‍. ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊല്ലുകയ്യായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എല്ലാ സമുദായങ്ങളില്‍ പെട്ടവരും സംയമനം പാലിക്കണമെന്നും സമാധാനം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അഭ്യര്‍ത്ഥിച്ചു. സമാധാനാന്തരീക്ഷ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ജയില്‍ സൂപ്രണ്ടിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ബിഎസ്എഫിന്റെ 10 കമ്പനികളേയും ദ്രുതകര്‍മ്മ സേനയുടെ രണ്ട് കമ്പനികളേയും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജയില്‍ സൂപ്രണ്ടിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ബിഎസ്എഫിന്റെ 10 കമ്പനികളേയും ദ്രുതകര്‍മ്മ സേനയുടെ രണ്ട് കമ്പനികളേയും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ബിട്ടു വിവാദ ആള്‍ദൈവവും ദേര സച്ച സൗദ സ്ഥാപകന്‍ ഗുര്‍മീത് രാം റഹീമിന്റെ അനുയായിയുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍