UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അറസ്റ്റ് തടയണം: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഹൈക്കോടതിയില്‍

തനിക്കെതിരെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കണമെന്നാണ് അസ്താനയുടെ ആവശ്യം. ഡല്‍ഹി ഹൈക്കോടകി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ മുമ്പാകെയാണ് അസ്താന ഹരജി സമര്‍പ്പിച്ചത്.

കൈക്കൂലി ആരോപണത്തെ ചൊല്ലി സിബി ഐയിലെ ഇന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തിന് പിറകെ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക സി.ബി.ഐ ഡയറക്ടര്‍ രാകേഷ് അസ്താന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കൈക്കൂലി കേസില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനെതിരെയാണ് നടപടി. തനിക്കെതിരെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കണമെന്നാണ് അസ്താനയുടെ ആവശ്യം. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ മുമ്പാകെയാണ് അസ്താന ഹരജി സമര്‍പ്പിച്ചത്. സിബിഐയുടെ രണ്ടാമത്തെ കമാന്‍ഡര്‍ ആയ അസ്താനയുമായി ബന്ധപ്പെട്ടുയര്‍ന്ന കൈക്കൂലി ആരോപണത്തിന് പിറകെ ഡിഎസ്പി ദേവേന്ദര്‍ കുമാറിനെ ഇന്റലിജന്‍സ് ഏജന്‍സി ഇന്നലെ അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിറെകെയാണ് അസ്താനയുടെ നടപടി.

ആറോളം കേസുകളാണ് അസ്താനക്കെതിരെയുള്ളത്. ഇതിന്റെ പേരില്‍ സിബിഐയില്‍ ഡയറക്ടര്‍ അലോക് വര്‍മയും സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ ആരോപണ പ്രത്യാക്രമണവും രൂക്ഷമാകുകയായിരുന്നു. സ്താനയ്ക്കെതിരെ സിബിഐ കൈക്കൂലി കേസ് എടുത്തത് ഈ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായി.

അതിനിടെ അലോക് വര്‍മയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസ്താന നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളുമായി കാബിനറ്റ് സെക്രട്ടറിക്ക് ഉള്‍പ്പെടെ അദ്ദേഹം പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 12ലധികം ആരോപണങ്ങളാണ് അസ്താന, വര്‍മയ്ക്കും കൂട്ടര്‍ക്കുമെതിരെ ഉന്നയിച്ചിരിക്കുന്നത്. മാംസ വ്യാപാരി മോയിന്‍ ഖുറേയ്ഷിയ്ക്കെതിരായ അന്വേഷണം, സെന്റ് കിറ്റ്സ് പൗരത്വം തേടുന്ന രണ്ട് ബിസിനസുകാരുമായി ബന്ധപ്പെട്ട കേസ്, ഹരിയാനയിലെ ഭൂമി ഏറ്റെടുക്കല്‍ കേസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാവുകയും തര്‍ക്കം മുറുകുകയും ചെയ്യുമ്പോള്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന പല കേസുകളുടേയും ഇതുവരെ പുറത്തുവരാതിരുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വരുന്നുണ്ട്.

സിബിഐയില്‍ ഒന്നാമനും രണ്ടാമനും തമ്മില്‍ പൊരിഞ്ഞ അടി; അസ്താനക്കെതിരെ കൈക്കൂലി കേസ്; റോ സ്പെഷല്‍ ഡയറക്ടര്‍ നിരീക്ഷണത്തില്‍

രാകേഷ് അസ്താനയെ സിബിഐ ഡയറക്ടറാക്കിയതിന് വിശദീകരണം തേടി സുപ്രീം കോടതി

അസാധാരണ നീക്കവുമായി സിബിഐ: സ്വന്തം ഉദ്യോഗസ്ഥനെ പഴിച്ച് പ്രസ്താവനയിറങ്ങി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍