UPDATES

വാര്‍ത്തകള്‍

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ‘ആദ്യ വോട്ട്’ രേഖപ്പെടുത്തി സർവീസ് വോട്ടർമാർ/ വീഡിയോ

ഐടിബിപി തിവ്രവാദ വിരുദ്ധ സേനയുടെ തലവൻ ഡിഐജി സുധാകർ നടരാജൻ ആദ്യ വോട്ട് രേഖപ്പെടുത്തി.

2019 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ വോട്ടുകൾ രേഖപ്പെടുത്തു. അരുണാചൽ പ്രദേശിൽ നിന്നുള്ള സർവീസ് വോട്ടുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥരാണ് വോട്ട് രേഖപ്പെടുത്തിയത്. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ കിഴക്കേ അറ്റത്തുള്ള സൈനികരാണ് ഇന്നലെ രാവിലെ 10 മണിയോടെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഡൽഹിയിൽ നിന്നം 2600 കിലോമീറ്റർ അകലെയായിരുന്നു പോളിങ്ങ് ബുത്ത്.

ഇന്തോ ടിബറ്റൻ ബോർഡർ പോലീസിന് കീഴിലുള്ള അനിമൽ ട്രെയിനിങ്ങ് സ്കൂളിൽ തയ്യാറാക്കിയ പോളിങ്ങ് സ്റ്റേഷനിൽ ഐടിബിപി തിവ്രവാദ വിരുദ്ധ സേനയുടെ തലവൻ ഡിഐജി സുധാകർ നടരാജൻ ആദ്യ വോട്ട് രേഖപ്പെടുത്തി. ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പിലെ തന്നെ ആദ്യ വോട്ടായി ഇത് രേഖപ്പെടുത്തി. ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു വോട്ടിങ്ങ്.

ഉത്തരാഖണ്ഡ്, ഗുജറാത്ത്, ബീഹാർ, ബംഗളൂരു രാജസ്ഥാൻ, ഹരിയാന, യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാലറ്റ് പേപ്പറുകളായിരുന്നു ആദ്യ സർവീസ് വോട്ടുകൾക്കായി എത്തിയത്. സർവീസ് വോട്ടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി ഇത്തവണ വിഫുലമായ പരിപാടികളാണ് ഒരുക്കിയിരുന്നത്. സോഷ്യൽ മീഡിയ ഉൾപ്പെടെ ഇതിനായി തിര‍ഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗപ്പെടുത്തിയിരുന്നു. അതിനാൽ തന്ന പതിവിലും കൂടുതൽ സർവീസ് വോട്ടുകൾ ഇത്തവണ പോൾ ചെയ്യപ്പെടുമെന്നാണ് വിലയിത്തൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍