UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവതി വ്യാജരേഖകൾ ഉണ്ടാക്കി, അവരെ കല്യാണം കഴിച്ചിട്ടില്ല, മകനുമില്ല: ബിനോയ്

2009 ഒക്ടോബർ 18ന് നിങ്ങൾ വിവാഹം ചെയ്ത തന്നെക്കുറിച്ചും 2010 ജൂലൈ 22ന് ജനിച്ച നമ്മുടെ കുഞ്ഞിനോടുള്ള കടമയെക്കുറിച്ചും ഓർമിപ്പിക്കാനാണ് ഈ കത്ത്. യുവതി പറയുന്നു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതി വ്യജരേഖകള്‍ നിർമിച്ചാണ് പരാതി നൽ‌കിയതെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി. എന്നാൽ യുവതിയുമായി ഒരു ബന്ധവുമില്ലെന്നും ഇതിനൊപ്പം ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നുമാണ് ബിനോയ് കോടിയേരി കണ്ണൂര്‍ റേഞ്ച് ഐജിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. അഭിഭാഷകൻ മുഖേന അയച്ച കത്തിൽ കുഞ്ഞിന്‍റെയും തന്റെയും ചെലവിനായി അഞ്ച് കോടി രൂപ വേണമെന്നാണ് യുവതിയുടെ ആവശ്യം. ഒരുമിച്ച് ജീവിക്കുകയായിരുന്നു എന്നതിന്‍റെ രേഖകളും 2018 ഡിസംബറിലാണ് യുവതി ബിനോയ്ക്ക് അയച്ച കത്തിനൊപ്പമുണ്ട്.

എന്നാൽ, പണം തട്ടാനുള്ള ശ്രമം, വ്യാജരേഖ നിര്‍മ്മാണം, വ്യാജ തെളിവുകള്‍ നിര്‍മ്മിക്കല്‍, വ്യക്തിഹത്യ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി യുവതിക്കെതിരെയും മറ്റ് പേരറിയാത്ത ചിലർ‌ക്കെതിരെയും കേസ് എടുക്കണം എന്നതാണ് ബിനോയ് കോടിയേരി പരാതിയിൽ പറയുന്നത്. യുവതി തനിക്ക് അയച്ച കത്തും ബിനോയ് പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. ഒക്ടോബര്‍ 18,2009 ന് ഹിന്ദു വിവാഹ നിയമപ്രകാരം യുവതിയെ വിവാഹം ചെയ്തു എന്ന് ആരോപിക്കുന്നു ഇത് നിഷേധിക്കുകയാണെന്നും ബിനോയ് പറയുന്നു.

2010 ജൂലൈ 22 ന് യുവതി ബിനോയിയുടെ കുട്ടിക്ക് ജന്മം നല്‍കി എന്ന യുവതിയുടെ അവകാശവാദം ബിനോയ് പരാതിയില്‍ നിഷേധിക്കുന്നു. കത്തില്‍ ഉള്‍കൊള്ളിച്ച താന്‍ ഒപ്പിട്ടെന്ന് പറയുന്ന താന്‍ യുവതിയെ വിവാഹം ചെയ്തെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം വ്യാജമാണെന്ന് ബിനോയി പൊലീസിനെ അറിയിക്കുന്നുണ്ട്. ഇതിനായി ജനുവരി 28,2015ന് തയ്യാറാക്കിയ ഈ സത്യവാങ്മൂലം തയ്യാറാക്കിയ നോട്ടറിയുടെ നിഷേധകുറിപ്പും ബിനോയി പരാതിക്ക് ഒപ്പം നല്‍കുന്നുണ്ട്. കത്തിൽ ആരോപിക്കുന്ന ദിവസം ഞാൻ ദുബായിലായിരുന്നു. പാസ്പോർട്ട് ഇതിനു തെളിവാണെന്നും ബിനോയ് വിശദീകരിക്കുന്നു.

അതേസമയം, എന്റെ പ്രിയപ്പെട്ട ഭർത്താവ് എന്ന് അഭിസംബോധന ചെയ്താണ് യുവതി ബിനോയ് കോടിയേരിക്ക് എഴുതിയതെന്ന് കാട്ടി പോലീസിൽ നൽകിയ കത്ത് ആരംഭിക്കുന്നത്. 2009 ഒക്ടോബർ 18ന് നിങ്ങൾ വിവാഹം ചെയ്ത തന്നെക്കുറിച്ചും 2010 ജൂലൈ 22ന് ജനിച്ച നമ്മുടെ കുഞ്ഞിനോടുള്ള കടമയെക്കുറിച്ചും ഓർമിപ്പിക്കാനാണ് ഈ കത്ത്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബർ 18 മുതൽ ദമ്പതികളെപ്പോലെ ലിവിങ് ടുഗതർ ആണെന്നു സ്ഥാപിച്ച് 2015 ജനുവരി 27ന് തയാറാക്കിയ സംയുക്ത സത്യവാങ്മൂലത്തിന്റെ പകർപ്പ് ഓർമ പുതുക്കാനായി ഈ കത്തിനോടൊപ്പം ചേർക്കുന്നെന്നും പറയുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ നിങ്ങൾ എന്നെയും മകനെയും ഉപേക്ഷിച്ചു പോയി. വിവാഹബന്ധത്തിലെ പ്രാഥമിക അവകാശങ്ങൾ ലഭിക്കാതെ മുംബൈയിൽ ഒറ്റപ്പെട്ടു.

തനിക്കു മുമ്പ് മറ്റൊരാളെ നിങ്ങൾ വിവാഹം ചെയ്തിരുന്നതായി 2015ൽ ഞെട്ടലോടെയാണ് അറിഞ്ഞത്. സാമ്പത്തിക തട്ടിപ്പുൾപ്പെടെയുള്ള നിങ്ങളുടെ കുറ്റകൃത്യങ്ങളെപ്പറ്റിയും അറിയാനിടയായി. ഫോൺകോളുകളും മെസേജുകളും നിങ്ങൾ കണ്ടില്ലെന്നു നടിച്ചു. ഇടയ്ക്കെപ്പോഴോ മറുപടി പറയാൻ തയാറായപ്പോൾ പണം നൽകി സഹായിക്കാമെന്നു നിങ്ങൾ വാഗ്ദാനം ചെയ്തു. നിങ്ങൾ പറ‍ഞ്ഞ തുക അപര്യാപ്തമാണ്. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളർത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വസിക്കുന്നത്. മകന്റെ വിദ്യാഭ്യാസത്തിനും മറ്റുമായും എന്റെ ചെലവുകൾക്കുമായും അഞ്ചു കോടി രൂപ തരണമെന്നും കത്ത് വ്യക്തമാക്കുന്നു.

അതിനിടെ,  പരാതിയിൽ യുവതി ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ തുടർ നടപടികൾ ശക്തമാക്കുകയാണ് മുംബൈ പൊലീസ്. വാട്സ് അപ് സന്ദേശങ്ങൾ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ തെളിവുകളും പൊലീസ് ശേഖരിക്കും. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും.

എന്നാൽ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ പൊലീസ് നിലപാട്  അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടൻ നോട്ടീസ് നൽകിയേക്കും.

 

എന്തിനും തയ്യാറായി ഇതാ ഒരു പെണ്‍ സംഘം; കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട്’ ദുരന്ത പ്രതികരണ സേന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍