UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് ബിജെപി മുന്‍ ഉപാധ്യക്ഷനെതിരേ ലൈംഗികാരോപണം; പ്രതിരോധിക്കാന്‍ കഴിയാതെ പാര്‍ട്ടി

പ്രശസ്തമായ ഫാഷന്‍ ഡിസൈനിംഗ് കോളേജില്‍ പ്രവേശനം നേടിത്തരാം എന്നു വാഗ്ദാനം ചെയ്ത് കഴിഞ്ഞ നവംബര്‍ മുതല്‍ നിരവധി തവണ ഭാനുശാലി തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ജൂലൈ 10 ചൊവ്വാഴ്ചയാണ് 21കാരി പൊലീസില്‍ പരാതിനല്‍കിയത്.

കോളേജ് പ്രവേശനം വാഗ്ദാനം ചെയ്ത് സൂറത്ത് സ്വദേശിനിയായ 21കാരിയെ ബിജെപി എംഎല്‍എ ജയന്തി ഭാനുശാലി മാനഭംഗപ്പെടുത്തിയന്നെ ആരോപണത്തില്‍ കുഴങ്ങി ഗുജറാത്തിലെ ബിജെപി. കേസിനെചൊല്ലി രണ്ട് മുന്‍ നിയമസഭാ സാമാചികര്‍ തമ്മിലുണ്ടായ ആരോപണങ്ങളാണ് ഭരണകക്ഷിയായ പാര്‍ട്ടിയെ ഇപ്പോള്‍ സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചര്‍ച്ചകള്‍ വ്യാപകമായതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഗുജറാത്ത് ബിജെപി വൈസ് പ്രസിഡന്റായിരുന്നു ഭാനുശാലി അടുത്തിടെ രാജിവയ്ച്ചിരുന്നു.

അതേസമയം, ഈ യുവതി ഇതിനുമുന്‍പും പണത്തിനുവേണ്ടി പലര്‍ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് അവരുടെ മുന്‍ ഭര്‍ത്താവ് എന്ന് അവകാശപ്പെട്ടയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവതിക്ക് ഒന്നിലധികം പുരുഷന്‍മരുമായി ബന്ധമുണ്ടെന്നും അവരില്‍ നിന്ന് പണം തട്ടാന്‍ ദൃശ്യങ്ങള്‍ സിഡിയില്‍ പകര്‍ത്താറുണ്ടെന്നും അയാള്‍ അവകാശപ്പെട്ടു. ‘താന്‍ വിവാഹമോചനം നേടാന്‍ ഒരുങ്ങിയ സമയത്ത് മറ്റൊരു ബിജെപി നേതാവായ ചഭില്‍ പട്ടേല്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു’ എന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് ചര്‍ച്ചകള്‍ ഇരു പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള തുറന്ന പോരിലേക്ക് നീങ്ങിയത്.

ഭാനുശാലിയും ചഭില്‍ പട്ടേലും പ്രാദേശിക രാഷ്ട്രീയത്തിലെ പ്രധാന എതിരാളികളാണ്. കച്ച് ജില്ലയിലെ രാഷ്ട്രീയത്തില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്താന്‍ ഇരുവരും നന്നായി ശ്രമിക്കുന്നുണ്ട്. എല്ലാ ആരോപണങ്ങളും നിഷേധിച്ച ചഭില്‍ പട്ടേല്‍ ഭാനുശാലിയുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തെയും ഈ കേസിലേക്ക് വലിച്ചിഴക്കുന്നതെന്ന് ആരോപിച്ചു. ‘ഭാനുശാലി ഭീഷണിപ്പെടുത്തി പണം തട്ടുന്ന, ഭൂമി പിടിച്ചുപറിക്കുന്ന സ്വഭാവക്കാരനാണെന്ന് കച്ചിലുള്ള എല്ലാവര്‍ക്കും അറിയാം. നേതാക്കള്‍ അടക്കമുള്ള പലരേയും അദ്ദേഹം കച്ചിലുള്ള തന്റെ ഫാം ഹൌസില്‍ കൊണ്ടുപോയി ഹണി ട്രാപ്പില്‍ പെടുത്തിയിട്ടുണ്ട്’ മുന്‍ എംഎല്‍എകൂടിയായ ഒരു മുതിര്‍ന്ന നേതാവ് ‘ദ ഹിന്ദു’വിനോട് പറഞ്ഞു. 2014-ല്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ചഭില്‍ പട്ടേല്‍ അബ്ദാസ മണ്ഡലത്തില്‍നിന്നും ബി.ജെ.പി. പ്രതിനിധീകരിച്ചിരുന്നു.

പ്രശസ്തമായ ഫാഷന്‍ ഡിസൈനിംഗ് കോളേജില്‍ പ്രവേശനം നേടിത്തരാം എന്നു വാഗ്ദാനം ചെയ്ത് കഴിഞ്ഞ നവംബര്‍ മുതല്‍ നിരവധി തവണ ഭാനുശാലി തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ജൂലൈ 10 ചൊവ്വാഴ്ചയാണ് 21കാരി പൊലീസില്‍ പരാതിനല്‍കിയത്. പരാതി നല്‍കി ദിവസങ്ങള്‍ പോലീസ് അദ്ദേഹത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍