UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി പ്രവർത്തകർ ഏറ്റുമുട്ടി

സംഘർഷത്തിൽ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി സംഘർഷം വിവാദമായതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. ക്യാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരും ഫ്രറ്റേണിറ്റി പ്രവര്‍ത്തകരും ഏറ്റുമുട്ടി.

കഴിഞ്ഞദിവസം കെ.എസ്.യു. നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അടച്ചുപൂട്ടിയ യൂണിയന്‍ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പൂട്ടു പൊളിച്ച് തുറന്നതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.  എന്നാല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ബുധനാഴ്ച സംഘം ചേര്‍ന്നെത്തി ഓഫീസിന്റെ പൂട്ടു പൊളിക്കുകയായിരുന്നു. യൂണിയന്റെ കാലാവധി തീര്‍ന്നിട്ടും ഓഫീസ് എസ്എഫ്ഐ ഉപയോഗിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു  കഴിഞ്ഞ ദിവസം കെഎസ് യു പ്രവർത്തകർ പ്രിൻസിപ്പാൾക്ക് പരാതി നൽകിയത്.

ഇത് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മാഗസിൻ എഡിറ്ററുടെ കാലാവധി തീരാത്തതിനാൽ ഓഫീസ് ഉപയോഗിക്കാമെന്നാണ് എസ്എഫ്ഐയുടെ നിലപാട്. സംഘർഷത്തെ തുടർന്ന്    പോലീസെത്തിയാണ് ക്യാമ്പസിലെ സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഘർഷത്തിൽ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

 

മുഖ്യമന്ത്രിക്കും പരാതി നല്‍കി, പക്ഷേ ഒരു നടപടിയും ഉണ്ടായില്ല; ലാത്തിത്തുമ്പ് കണ്ടാല്‍ മതില്‍ ചാടിയോടുന്നവരാണ് എന്റെ പരിക്കിന്റെ അളവെടുക്കുന്നത്-എല്‍ദോ എബ്രഹാം എം എല്‍ എ/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍