UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംജി സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയനുകള്‍ തൂത്തുവാരി എസ്എഫ്‌ഐ, കോട്ടയത്ത് 37ല്‍ 36ഉം എസ്എഫ്‌ഐയ്ക്ക്‌

13 കോളേജുകളില്‍ എസ്എഫ്‌ഐ മുഴുവന്‍ സീറ്റുകളും നേടി.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ അഞ്ച് ജില്ലകളിലെ ബഹുഭൂരിപക്ഷം കോളേജുകളും എസ്എഫഐ നേടി. കോട്ടയം ജില്ലയില്‍ ആകെയുള്ള 37 കോളേജ് യൂണിയനുകളില്‍ 36ഉം എസ്എഫ്‌ഐ നേടി. എറണാകുളം ജില്ലയില്‍ ആകെയുള്ള 41 കോളേജ് യൂണിയനുകളില്‍ 37ഉം എസ്എഫ്‌ഐ നേടി.

ചങ്ങനാശേരി എസ് ബി കോളേജ് കെ എസ് യുവില്‍ നിന്ന് എസ് എഫ് ഐ പിടിച്ചെടുത്തു. എറണാകുളം മഹാരാജാസിലും ചങ്ങനാശേരി എന്‍എസ്എസിലും എസ്എഫ്‌ഐ മുഴുവന്‍ സീറ്റുകളും തൂത്തുവാരി. 13 കോളേജുകളില്‍ എസ്എഫ്‌ഐ മുഴുവന്‍ സീറ്റുകളും നേടി. മഹാരാജാസില്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്‌ഐയുടെ വി ജി വിദ്യക്ക് 1163 വോട്ടുകളാണ് ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ 17ല്‍ 14ഉം എസ് എഫ് ഐ നേടി. ഇടുക്കിയില്‍ 34ല്‍ 28ഉം എസ്എഫ്‌ഐ വിജയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍