UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയ കേസ്: എന്‍ഐഎക്കും ദേശീയ വനിത കമ്മീഷനുമെതിരായി ശഫീന്‍ ജഹാന്‍ പരാതി നല്‍കും

വിരമിച്ച സുപ്രീം കോടതി ജഡ്ജിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് എന്‍ഐഎഅന്വഷവുമായി മുന്നോട്ട് പോകുകയാണ്

ഹാദിയ കേസില്‍ കോടതിയലക്ഷ്യം ആരോപിച്ച് എന്‍ഐഎ, കേന്ദ്രവനിത കമ്മീഷന്‍ എന്നിവയ്‌ക്കെതിരെ ഭര്‍ത്താവ് ശഫീന്‍ ജഹാന്‍  ഹര്‍ജി സമര്‍പ്പിക്കും. സുപ്രിം കോടതിയുടെ വിധിക്ക് വിരുദ്ധമായി എന്‍ഐഎ അന്വേഷണം തുടരുന്നതും കോടതിയുടെ പരിഗണനയിലുളള കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന കമ്മീഷന്‍ നിലപാടിനെതിരെയുമാണ്‌ താന്‍ കോടതിയെ സമീപിക്കുന്നതെന്നും ശഫിന്‍ ജഹാന്‍ പറഞ്ഞു. കേന്ദ്ര വനിത കമ്മീഷന്‍ അ്ധ്യക്ഷ രേഖ ശര്‍മ നടത്തിയ വാര്‍ത്താസമ്മളനത്തിലാണ് കോടതിയലക്ഷ്യപരാമര്‍ശം ഉണ്ടായതെന്നും ജഹാന്‍ പറഞ്ഞു.

വിരമിച്ച സുപ്രീം കോടതി ജഡ്ജിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് എന്‍ഐഎഅന്വഷവുമായി മുന്നോട്ട് പോകുകയാണ്. സംഘത്തിന്റെ മുന്നില്‍ ഹാജരാകാന്‍ തന്നോട് ആവശ്യപ്പെട്ടതായും ജഹാന്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍