UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനുയായിയെ ലൈംഗികമായി പീഡിപ്പിച്ചു; ആള്‍ദൈവം ദാത്തി മഹരാജിനെതിരെ കേസ്

ദാത്തി മഹാരാജ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്.

അനുയായിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാത്തി മഹാരാജിനെതിരേ കേസ്. ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരിയിലിലെ ശനിധാം ക്ഷേത്രത്തിന്റെ മേധാവി കൂടിയായ ദാത്തി മഹാരാജ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പീഡന വിവരം പുറത്തറിഞ്ഞാലുള്ള അപമാനവും ഭയവും മൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതി ആരോപിക്കുന്നു. സമാനമായ അനുഭവം നേരിട്ട നിരവധി പേരുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കുന്നുണ്ട്.

ആയിരക്കണക്കിന് അനുയായികളുള്ള ദാത്തി മഹാരാജിനെതിരേ നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ദേശിയ മാധ്യമങ്ങളിലടക്കം ഭക്തി പ്രഭാഷണം നടത്തുന്ന വ്യക്തിയാണ് ദാത്തി മഹാരാജ്. സോഷ്യല്‍ മീഡിയ, വെബ് സൈറ്റ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളും ദാത്തി മഹാരാജ് അനുയായികളെ സൃഷ്ടിക്കാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍