UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അവിടെ ജനങ്ങൾ സന്തോഷവാൻമാരാണ്’പാകിസ്താനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നെന്ന് ശരത് പവാർ

പാകിസ്താനിലെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കുന്നില്ല

ബിജെപി നേതൃത്വം നൽകുന്ന ഇന്ത്യയിലെ ഭരണകൂടം പാകിസ്താനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണെന്ന് എൻസിപി നേതാവ് ശരത് പവാർ. പാക്കിസ്താനികൾ അനീതി നേരിടുന്നുണ്ടെന്നും അസന്തുഷ്ടരാണെന്നുമാണ് ഇവിടത്തെ ആളുകൾ പറയുന്നത്. എന്നാൽ ഇത് ശരിയല്ല. പാകിസ്താനിലെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കാതെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മാത്രമാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് എന്നും അദ്ദേഹം പറയുന്നു.

തന്റെ പാകിസ്താൻ സന്ദർശനത്തിന് ശേഷം നടത്തിയ പ്രതികരണത്തിലായിരുന്നു പവാർ ഇക്കാര്യം വ്യക്തമാക്കിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ വ്യക്തമാക്കുന്നു. പാകിസ്താനിൽ തനിക്ക് ലഭിച്ചത് മികച്ച് സ്വീകരണമാണെന്നും അദ്ദേഹം പറയുന്നു. ബന്ധുക്കളെ കാണാൻ ഇന്ത്യയിലേക്ക് വരാന്‍ അവർക്ക് കഴിയുന്നില്ല, പക്ഷേ ഇന്ത്യക്കാരനെ അവരുടെ ബന്ധുക്കളായിട്ടാണ് പെരുമാറുന്നതെന്നും പാർട്ടി ആസ്ഥാനത്ത് ന്യൂനപക്ഷങ്ങളെക്കുറിച്ച് ഒരു പരിപാടിയിൽ സംസാരിക്കവെ പവാർ വ്യക്തമാക്കുന്നു.

കാശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള നരേന്ദ്ര മോദി സർക്കാറിന്റെ തീരുമാനത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് പവാർ നടത്തിയ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍