UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പോലീസ് ക്യാംപായി മാറിയ ശബരിമലയില്‍ ഏങ്ങനെ പ്രാര്‍ത്ഥിക്കും’: ശശി തരൂര്‍

ശബരിമല വിഷയം ഹൈദവ ധ്രൂവീകരണത്തിനായി ഉപയോഗിക്കുതയാണ് ബിജെപി. ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുയാണ് അവരുടെ ലക്ഷ്യം.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി ബലപ്രയോഗത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചതു വിശ്വാസികളെ വേദനിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരുര്‍. ശബരിമല ഇപ്പോള്‍ പൊലീസ് ക്യാംപാണ്. അവിടെ എങ്ങനെ ശാന്തമായി പ്രാര്‍ഥിക്കാന്‍ കഴിയും. എന്നാല്‍ വിധിയുടെ പേരില്‍ അക്രമം നടത്താന്‍ കോണ്‍ഗ്രസ് തയാറല്ലെന്നും തരൂര്‍ പ്രതികരിച്ചു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം ഹൈന്ദവ ധ്രൂവീകരണത്തിനായി ഉപയോഗിക്കുതയാണ് ബിജെപി. ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുയാണ് അവരുടെ ലക്ഷ്യം. 1986 മുതല്‍ ബിജെപി വര്‍ഗീയ കാര്‍ഡിറക്കിയുള്ള തന്ത്രം മെനയുന്നു. ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം ഇവിടെയും നടപ്പാക്കുകയാണ് ലക്ഷ്യം. ശബരിമലയില്‍ ബിജെപിയുടെ സമര രീതിയോടു യോജിപ്പില്ലെന്നും അദ്ദേഹം പറയുന്നു. ഏതെങ്കിലും ഒരു മതം മാത്രമുള്ള രാജ്യമല്ല ഇന്ത്യയെന്ന് തിരിച്ചറിയണം. ജനാധിപത്യത്തില്‍ മതവിശ്വാസം, ഭരണഘടന, നിയമം, കോടതിവിധി തുടങ്ങി പല കാര്യങ്ങളും ബഹുമാനിക്കണം. ഇതെല്ലാം ഒരുപോലെ കൊണ്ടുപോകുന്നതാണു ജനാധിപത്യം.

ശബരിമല വിഷയത്തെ ലിംഗ സമത്വ പ്രശ്‌നമായ് കണ്ട സുപ്രീം കോടതി വിധിയെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും രാഹുല്‍ഗാന്ധിയും സ്വാഗതം ചെയ്തത്. പക്ഷേ, കേരളത്തില്‍ ഇത് സമത്വത്തിന്റെ വിഷയം അല്ല, പവിത്രതയുടെയും ആചാരത്തിന്റെയും വിഷയമാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ പുരുഷന്മാര്‍ കയറാന്‍ പാടില്ലാത്ത ക്ഷേത്രമുണ്ട്. അവിടെ പ്രവേശനം ആവശ്യപ്പെട്ട് ആരും കോടതിയ സമീപിച്ചിട്ടില്ല. യുവതികള്‍ക്കു വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ് അയ്യപ്പനെ തൊഴണം എന്നാഗ്രഹിക്കുന്നവര്‍ക്ക് അവിടെക്ക് പോവാം. ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബഹുജനങ്ങളുമായി ചര്‍ച്ചചെയ്ത് വേണമായരുന്നു വിധി നടപ്പാക്കാന്‍. സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതാണ് താനും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. നിലവിലെ അവസ്ഥയില്‍ കോടതി വിധി മറികടക്കാന്‍ നിയമപരമായ മാര്‍ഗത്തില്‍ക്കൂടി മാത്രമേ കഴിയൂ. കോടതി വഴിയുള്ള നീക്കം പരാജയപ്പെട്ടാല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കുകയാണു ഏകമാര്‍ഗം. ബരിമലയില്‍ അക്രമം നടത്തുകയോ ഭക്തരെ തടയുകയോ ചെയ്യുന്നതു ശാശ്വത പരിഹാരം ഉണ്ടാക്കില്ല. ധൃതി പിടിച്ചു കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതാണു സര്‍ക്കാരിനുണ്ടായ വീഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല: യുവതീ ദർശനത്തിന് രണ്ട് ദിവസം മാറ്റിവയ്ക്കാൻ തയ്യാറെന്ന് സർക്കാര്‍; പ്രായോഗികമാണോ എന്ന് ഹൈക്കോടതി

കെ സുരേന്ദ്രനെ ‘പൂട്ടി’ സര്‍ക്കാര്‍; ശബരിമല സന്നിധാനത്തെ ബിജെപി-ആര്‍ എസ് എസ് സമരം പൊളിയുന്നു?

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍