UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആജീവനാന്തകാലത്തേക്ക് ജോലി എന്ന നിലയിലല്ല കോണ്‍ഗ്രസ്സിലെത്തിയത്: ശശി തരൂര്‍

മൃദു ഹിന്ദുത്വം നിലപാട് കോൺഗ്രസിനെ ഇല്ലാതാക്കും.

വ്യക്തി ലാഭങ്ങൾക്ക് വേണ്ടി ആശയങ്ങളെ ത്യാഗം ചെയ്യാൻ സാധിക്കില്ലെന്ന് ശശി തരൂര്‍ എംപി. ആശയം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന നിലക്കാണ് പാര്‍ട്ടിയിലേക്ക് എത്തിയതെന്ന് വ്യക്തമാക്കി അദ്ദേഹം കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി മാത്രം തങ്ങളുടെ നിലപാടിൽ നിന്നും വ്യതി ചലിക്കില്ലെന്നും വ്യക്തമാക്കുന്നു. അടുത്തിടെ തരുർ നടത്തിയ മോദി സ്തുതി വിവാദമായതിന് പിന്നാലെയാണ് തിരുവനന്തപുരം എംപി നിലപാടുകളിൽ തന്റെ നയം വ്യക്തമാക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ആ ജീവനാന്തകാലത്തേക്ക് ഒരു ജോലി എന്ന നിലയിലല്ല താൻ കോണ്‍ഗ്രസ്സിലേക്ക് വന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖമായ ആശയം പങ്കുവെക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗം, ഇടം എന്ന നില്ക്കാണ് അതുകൊണ്ട് തന്നെ തങ്ങളുടെ ആശയങ്ങള്‍ കേവലം സീറ്റുകള്‍ ലഭിക്കാനോ വോട്ട് നേടാനോ വേണ്ടി മാത്രം ത്യാഗം ചെയ്യാന്‍ സാധിക്കില്ല”, തരൂര്‍ പറയുന്നു.

മൃദു ഹിന്ദുത്വം നിലപാട് കോൺഗ്രസിനെ ഇല്ലാതാക്കും. ഉത്തരേന്ത്യയിൽ പാർട്ടിക്ക് എറ്റതിരിച്ചടിക്കുള്ള മറുപടി ഉത്തരം മൃദു ഹിന്ദുത്വം വാഗ്ദാനം ചെയ്യല്‍ അല്ലെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്.

ഭൂരിപക്ഷ സമുദായ പ്രീണനത്തിനുള്ള ശ്രമം പാർട്ടിക്കു ദോഷം ചെയ്യുമെന്നും ശശി തരൂർ പറയുന്നു. തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള രാഷ്ട്രീയ ആയുധമായാണു ഹിന്ദുത്വത്തെ ബിജെപി ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Explainer: യുഎസ്, താലിബാൻ, സർക്കാർ, ഗോത്രനേതാക്കൾ, ഇടയിൽക്കുടുങ്ങിയ ജനത: ചർച്ചകളിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം നൽകുന്ന സൂചനകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍