ടിപ്പു സുല്‍ത്താനെ ഓര്‍ക്കാന്‍ ഒരു പാക് നേതാവ് വേണ്ടിവന്നത് തനിക്കു നിരാശയുണ്ടാക്കുന്നു എന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ടിപ്പു സുല്‍ത്താന്റെ ചരമവാര്‍ഷികത്തിന് അദ്ദേഹത്തെ ആദരിച്ചു കൊണ്ടുള്ള ഇമ്രാന്‍ ഖാന്റെ ട്വീറ്റിന് മറുപടിയായാണ് തരൂരിന്റെ പ്രശംസ.
ടിപ്പു സുല്‍ത്താനെ ഓര്‍ക്കാന്‍ ഒരു പാക് നേതാവ് വേണ്ടിവന്നത് തനിക്കു നിരാശയുണ്ടാക്കുന്നു എന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. “ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ കുറിച്ച് അദ്ദേഹത്തിനുള്ള താത്പര്യം ആത്മാര്‍ഥവും വിശാലവുമാണ് എന്നത് ഇമ്രാന്‍ ഖാനെക്കുറിച്ച് തനിക്കു വ്യക്തിപരമായി അറിയുന്ന കാര്യമാണ്. അദ്ദേഹം വായിക്കുന്നു, അദ്ദേഹം ഇതെല്ലാം അറിയാന്‍ ശ്രമിക്കുന്നു.” തരൂര്‍ കുറിക്കുന്നു
എന്നാല്‍ ഇമ്രാന്‍ ഖാനെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ ട്വീറ്റിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
അടിമജീവിതത്തിന് വഴങ്ങാതെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍കൊടുക്കാന്‍ പോലും തയ്യാറായ ഭരണാധികാരിയായിരുന്നു ടിപ്പു സുല്‍ത്താനെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ടിപ്പുവിനെ കുറിച്ച് പറഞ്ഞത്.
ടിപ്പു സുല്‍ത്താന്റെ ചരമവാര്‍ഷികം..ഞാന്‍ ഏറ്റവും അധികം ആദരിക്കുന്ന ഭരണാധികാരി.. കാരണം അയാള്‍ സ്വാതന്ത്ര്യമാണ് തെരഞ്ഞെടുത്തത്. അടിമയായി ജീവിതം നയിക്കുന്നതിനെക്കാള്‍ പ്രാധാന്യം സ്വാതന്ത്ര്യത്തിന് നല്‍കി അതിനായി പോരാടി മരിച്ചു’ ഇങ്ങനെയാണ് ടിപ്പുവിനെക്കുറിച്ച് ഇമ്രാന്‍ മെയ് നാലിന് ട്വിറ്ററില്‍ കുറിച്ചത്.
പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെ ഇമ്രാന്‍ഖാന്‍ വാഴ്ത്തുന്നത് ഇതാദ്യമായല്ല. ഫെബ്രുവരിയില്‍ പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം കലുഷിതമായപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലും ഇമ്രാന്‍ ടിപ്പുവിന്റെ ധീരത എടുത്തുകാട്ടി സംസാരിച്ചിരുന്നു.
One thing i personally know about @imranKhanPTI is that his interest in the shared history of the Indian subcontinent is genuine & far-reaching. He read; he cares. It is disappointing, though, that it took a Pakistani leader to remember a great Indian hero on his punyathithi. https://t.co/kWIySEQcJM
— Shashi Tharoor (@ShashiTharoor) May 6, 2019
Today 4th May is the death anniversary of Tipu Sultan – a man I admire because he preferred freedom and died fighting for it rather than live a life of enslavement.
— Imran Khan (@ImranKhanPTI) May 4, 2019