UPDATES

ട്രെന്‍ഡിങ്ങ്

പൗരത്വ പട്ടികയെ എതിര്‍ക്കുന്ന മമത, ബംഗ്ലാദേശ് പ്രധാനമന്ത്രിയാകണമെന്ന് ബിജെപി എംഎല്‍എ; “ചിദംബരത്തെ പോലെ മമതയേയും പാഠം പഠിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം”

ദേശവിരുദ്ധ വികാരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ പ്രവര്‍ത്തനങ്ങളെങ്കില്‍ പി ചിദംബരത്തെ പോലെ മമതയേയും പാഠം പഠിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം.

ദേശീയ പൗരത്വ പട്ടികയെ എതിര്‍ക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗ്ലാദേശ് പ്രധാനമന്ത്രിയാകണം എന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ബംഗ്‌ളാദേശികളെ പറഞ്ഞുവിടാതിരിക്കണം എന്നാണ് മമതയുടെ താല്‍പര്യമെങ്കില്‍ അവര്‍ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകുന്നതാണ് നല്ലത് എന്ന് ബാല്ലിയ മണ്ഡലത്തിലെ എംഎല്‍എ ആയ സുരേന്ദ്ര സിംഗ് പറഞ്ഞു. ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന മമത, ധൈര്യമുണ്ടെങ്കില്‍ ഇതാണ് ചെയ്യേണ്ടത് എന്നും സുരേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.

വിദേശികള്‍ ഇവിടെ വന്ന് അഭയാര്‍ത്ഥികളാകുന്നതിനേയോ ഇവിടുത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നതിനേയോ ഞങ്ങള്‍ അംഗീകരിക്കില്ല. ഇന്ത്യക്കാരിയായതിനാല്‍ മമത ബാനര്‍ജിക്ക് ഇവിടെ താമസിക്കാം. എന്നാല്‍ ദേശവിരുദ്ധ വികാരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ പ്രവര്‍ത്തനങ്ങളെങ്കില്‍ പി ചിദംബരത്തെ പോലെ അവരേയും പാഠം പഠിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം – സുരേന്ദ്ര സിംഗ് പറഞ്ഞു.

അസമിലെ എന്‍ആര്‍സിയെ ശക്തമായ എതിര്‍ത്ത മമത, ഇത് ബംഗാളില്‍ നടപ്പാക്കില്ല എന്ന് പറഞ്ഞിരുന്നു. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം മമത കൊല്‍ക്കത്തയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ബിജെപി തീ കൊണ്ട് കഴിക്കരുത് എന്ന് മമത പറഞ്ഞിരുന്നു. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ല. ഞാന്‍ മരിച്ചാല്‍ എന്റെ യുവ നേതാക്കള്‍, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന ഈ ഗൂഢാലോചനയ്‌ക്കെതിരെ പോരാടുമെന്നും മമത പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍