UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കഴിഞ്ഞ പ്രളയത്തില്‍ ചുമടെടുത്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും കാരണം കാണിക്കല്‍ നോട്ടീസ്‌

കഴിഞ്ഞ വര്‍ഷം പ്രളയകാലത്തു കേരളത്തില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജൂലൈയില്‍ നല്‍കിയ നോട്ടിസില്‍ ആരോപിച്ചിരുന്നത്.

സിവില്‍ സര്‍വീസില്‍ നിന്നു രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനു കേരളത്തില്‍ പ്രളയകാലത്തു നടത്തിയ സേവനം മുന്‍നിര്‍ത്തിയും കാരണം കാണിക്കല്‍ നോട്ടിസ്. കഴിഞ്ഞ വര്‍ഷം പ്രളയകാലത്തു കേരളത്തില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജൂലൈയില്‍ നല്‍കിയ നോട്ടിസില്‍ ആരോപിച്ചിരുന്നത്. മനോരമ ഓണ്‍ലൈനാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് താന്‍ ആരാണെന്ന് പറയാതെ കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലെത്തി ദിവസങ്ങളോളം പ്രവര്‍ത്തിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ വ്യക്തിയായിരുന്നു കണ്ണന്‍ ഗോപിനാഥ്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്ര അഭിപ്രായപ്രകടനം സാധ്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കണ്ണന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ചത്.

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡാഭായ് പട്ടേലുമായുള്ള ചര്‍ച്ചയില്‍ ഗ്രാമം ദത്തെടുക്കുന്നതുള്‍പ്പെടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ധാരണയായതിനെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കാതിരുന്നതെന്നാണ് കണ്ണന്‍ മറുപടി നല്‍കിയത്. പട്ടേലിന്റെ ഭാഗത്തു നിന്നുള്ള വ്യക്തിവിരോധ നടപടികളാണു സര്‍വീസ് വിടാനുള്ള കണ്ണന്റെ തീരുമാനത്തിനു പിന്നിലെന്നാണു സൂചന.

ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നു രേഖകള്‍ സഹിതം കണ്ണന്‍ മറുപടിയില്‍ പറയുന്നു. പ്രളയകാലത്തു കേരളത്തിലെത്തിയതും മുഖ്യമന്ത്രിയെ കണ്ട് ഒരു കോടിയുടെ സഹായ വാഗ്ദാനരേഖ കൈമാറിയതും പട്ടേലിന്റെ അനുമതിയോടെയാണെന്നാണ് കണ്ണന്‍ പറയുന്നത്.

ആരാണെന്നു വെളിപ്പെടുത്താതെ വൊളന്റിയര്‍ എന്ന നിലയിലാണു തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണന്‍ പങ്കാളിയായിരുന്നത്. എറണാകുളം കലക്ടറായിരുന്നു കണ്ണനെ തിരിച്ചറിഞ്ഞത്. ഇതു പിന്നീട് വാര്‍ത്തയായി. ജോലിയുടെ ഭാഗമായിട്ടല്ല ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയ്ക്കാണു പ്രളയ മേഖലയില്‍ സേവനങ്ങള്‍ നടത്തിയതെന്നും കണ്ണന്‍ ഗോപിനാഥ് പറഞ്ഞിരുന്നു.

പുത്തുമലയില്‍ ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ: ദേശീയ ദുരന്തനിവാരണ സേന ഇന്ന് തെരച്ചില്‍ അവസാനിപ്പിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍