UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കർണാടകയിലെ 4 കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കണം; സ്പീക്കര്‍ക്ക് സിദ്ധരാമയ്യയുടെ കത്ത്

ബജറ്റ് സെഷനിലും സഭാ കക്ഷിയോഗത്തിലും പങ്കെടുക്കണമെന്ന് കോൺഗ്രസ്സ് വിപ്പ് എംഎൽഎമാർ ലംഘിച്ചതോടെയാണ് നടപടി. 

നിയമസഭയിലെത്താത്ത കർണാടകയിലെ നാലു പാര്‍ട്ടി  എംഎല്‍എമാരെ  അയോഗ്യരാകണമെന്ന് കോണ്‍ഗ്രസ്. കൂറുമാറ്റ നിരോധന നിയമപ്രകാരം കര്‍ണാടകയില നാലു എംഎല്‍എമാരെ അയോഗ്യരാകണമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയാണ് ആവശ്യപ്പെട്ടത്.  ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തുനൽകിയതായും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് സെഷനിലും സഭാ കക്ഷിയോഗത്തിലും പങ്കെടുക്കണമെന്ന കോൺഗ്രസ്സ് വിപ്പ് എംഎൽഎമാർ ലംഘിച്ചതോടെയാണ് നടപടി.

കര്‍ണാടകയില്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഇടഞ്ഞു നില്‍ക്കുന്ന വിമത എംഎല്‍എമാരെ പ്രധാന സ്ഥാനങ്ങള്‍ നല്‍കി അനുനയിപ്പിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് നടപടിയുമായി മുന്നോട്ട് പോവാൻ പാര്‍ട്ടി നീക്കമെന്നാണ് വിവരം. കോണ്‍ഗ്രസും ജനതാദളും എംഎല്‍എമാര്‍ക്കു വിപ്പ് നല്‍കിയിരുന്നു. എന്നാൽ ഇതു ലംഘിച്ച കോണ്‍ഗ്രസ് വിമതരായ രമേഷ് ജാര്‍ക്കിഹോളി, ഉമേഷ് യാദവ്, മഹേഷ് കുമത്തല്ലി, ബി.നാഗേന്ദ്ര എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. മുംബൈയിലുള്ള ഇവരില്‍ ചിലർ രാജിവച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടാൽ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് ആറു വര്‍ഷം വിലക്ക് നേരിടേണ്ടിവരികയും ചെയ്യും.

 

കർ‌ണാടകത്തിൽ വീണ്ടും എംഎൽഎമാരുടെ ഒളിച്ചുകളി; എട്ട് ഭരണപക്ഷ എംഎൽഎമാര്‍ വിപ്പ് ലംഘിച്ച് സഭയിലെത്തിയില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍