UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യു കൊല്ലപ്പെട്ടിട്ട് 12 ദിവസം കഴിഞ്ഞു, എന്തുകൊണ്ട് പ്രതികളെ പിടിക്കുന്നില്ല; പോലീസിനെതിരെ സൈമണ്‍ ബ്രിട്ടോ

ആധുനിക സംവിധാനങ്ങളോടെയാണ് കൊച്ചിയില്‍ പോലിസ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും നടപടി കാര്യക്ഷമായിരുന്നില്ല. അന്വേഷണത്തിന്റെ തുടക്കത്തിലെ പിഴവ് അതീവ ഗുരുതരമാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഇപ്പോഴും ഒളിവിലാണെന്നും സൈമണ്‍ ബ്രിട്ടോ പ്രതികരിക്കുന്നു.

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിലെ അന്വേഷത്തില്‍ പോലീസിനെതിരേ  സൈമണ്‍ ബ്രിട്ടോ. അഭിമന്യു കൊല്ലപ്പെട്ട് 12 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാനാവാത്ത പോലീസ് നടപടിയെ ബ്രിട്ടോ രുക്ഷമായി വിമര്‍ശിച്ചു. നടപടികള്‍ ഇഴയുകയാണ്. സംഭവം നടന്ന ദിവസം രാത്രി കോളേജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കൊലപാതകം നടന്ന രാത്രി തന്നെ പ്രധാന പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

ആധുനിക സംവിധാനങ്ങളോടെയാണ് കൊച്ചിയില്‍ പോലിസ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും പോലീസ് നടപടി കാര്യക്ഷമായിരുന്നില്ല. അന്വേഷണത്തിന്റെ തുടക്കത്തിലെ ഈ പിഴവ് അതീവ ഗുരുതരമാണ്. ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത് പ്രതികളെ സഹായിച്ചവരും, ഒളിപ്പിച്ചവരുമാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഇപ്പോഴും ഒളിവിലാണെന്നും സൈമണ്‍ ബ്രിട്ടോ പ്രതികരിക്കുന്നു. പോലിസ് അന്വേഷണത്തില്‍ സംഭവിച്ച വീഴ്ച സിപിഎമ്മിനെയും ഇടതു പക്ഷ സര്‍ക്കാരിനെയും കുറ്റപ്പടുത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം ലഭിച്ചു. അഭ്യന്തര വകുപ്പിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉപകരിക്കു, പാര്‍ട്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തന്നെ വേദനിപ്പിച്ചതായും അദ്ദേഹം പ്രതികരിച്ചു.

അഭിമന്യു വധക്കേസില്‍ സിപിഎം ഒത്തുകളിയാണെന്ന ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയതിന് പിറകെയാണ് പോലീസ് വീഴ്ച ആരോപിച്ച് സൈമണ്‍ ബ്രിട്ടോയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

ലീഗ് തള്ളിപ്പറഞ്ഞാല്‍ എസ്ഡിപിഐ തിരിച്ചടിക്കും; ചെല്ലും ചെലവും കൊടുക്കുന്നതും ലീഗ്; അഭിമുഖം/പാലൊളി മുഹമ്മദ്‌ കുട്ടി

പോപ്പുലർ ഫ്രണ്ട് നിരോധനം കേരളത്തിന്റെ അക്കൗണ്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യമെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍