UPDATES

വിദേശം

ഈ ഹസ്തദാനം ലോക ചരിത്രം തിരുത്തിയെഴുതുമോ? ട്രംപ്-കിം കൂടിക്കാഴ്ച ആരംഭിച്ചു

ഒരു മഹത്തായ ബന്ധത്തിന്റെ തുടക്കമാണിതെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം മുന്‍വിധികളില്ലാത്ത ചര്‍ച്ചയാണ് നടക്കുകയെന്ന് കിം ജോങ്ഉന്നും പ്രതികരിച്ചു.

ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തര കൊറിയന്‍ മേധാവി കിം ജോങ് ഉന്‍ കൂടിക്കാഴ്ച സിംഗപൂരില്‍ ആരംഭിച്ചു.സാന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഇന്ത്യന്‍ സമയം രാവിലെ 6.30 നാണ് കൂടിക്കാഴ്ച ആരംഭിച്ചത്. കൂടിക്കാഴ്ചയ്ക്കു മുന്‍പായി ഇരു നേതാക്കളും രണ്ടു തവണ ഹസ്തദാനം ചെയ്യുകയും ഒരുമിച്ച് മാധ്യമങ്ങളെ കാണുകയും ചെയ്തു.

ഒരു മഹത്തായ ബന്ധത്തിന്റെ തുടക്കമാണിതെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം മുന്‍വിധികളില്ലാത്ത ചര്‍ച്ചയാണ് നടക്കുകയെന്ന് കിം ജോങ്ഉന്നും പ്രതികരിച്ചു. ഇവിടെ വരെ എത്തുക എന്നത് എളുപ്പമായിരുന്നില്ലെന്നും കിം മാധ്യമങ്ങളോട് പറഞ്ഞു.

നാലംഗ ഉന്നത തല ഉദ്യോഗസ്ഥരോടൊപ്പമാണ് ഇരു നേതാക്കളും കൂടിക്കാഴ്ചയ്‌ക്കെത്തിയിയിട്ടുള്ളത്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണ് ഡൊണള്‍ഡ് ട്രംപിന്റെ സംഘത്തിലുള്ളത്.

കിമ്മിനൊപ്പം ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരും കാപ്പെല്ല ഹോട്ടലിലെത്തിയിട്ടുണ്ട്. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണമാണ് ചര്‍ച്ചയുടെ പ്രധാന അജണ്ട.

ഒരു മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന ഇരു നേതാക്കളുടെ സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉന്നത തല സംഘത്തോടൊപ്പവും ചര്‍ച്ചകള്‍ നടക്കും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍