UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നികത്താനാവാത്ത നഷ്ടമെന്ന് യേശുദാസ്; പകരം വയ്ക്കാനില്ലാത്ത പ്രതിഭയെയെന്ന് മട്ടന്നൂര്‍

ആ ഇടത്തില്‍ വേറൊരാളെ പ്രതിഷ്ടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

വാഹനാപകടത്തില്‍ പരിക്കേറ്റ ചികില്‍സയിലിരിക്കെ മരിച്ച ബാലഭാസ്‌കറിന്റെ വിയോഗം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമെന്ന് പ്രശസ്ത ഗായകന്‍ യേശുദാസ്. നഷ്ടം എന്നു പറഞ്ഞാല്‍ ഒരിക്കലും തിരിച്ചുകിട്ടാത്ത ഒന്നാണ് ബാലഭാസ്‌കറിന്റെ മരണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നും യേശുദാസ് അനുസ്മരിച്ചു. കലയുടെ കുടുംബത്തിലെ ഒരംഗമായിരുന്നു, സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ച വ്യക്തിയാണ്. ജന്മവാസനയുള്ള മികച്ച പ്രതിഭയായരുന്നു ബാലഭാസ്‌കര്‍ എന്നും യേശുദാസ് പറയുന്നു.

പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് ബാലഭാസ്‌കറെന്ന പ്രശ്‌സ്ത വാദ്യകലാകാരന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി പ്രതികരിച്ചു. ആ വിയോഗം താങ്ങാന്‍ പറ്റുന്നതല്ല. ആ ഇടത്തില്‍ വേറൊരാളെ പ്രതിഷ്ടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ആസ്വാദകരെ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് ഉള്ള കഴിവാണ് ബാലുവിന്റെത്. ചെണ്ട ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങള്‍ വയലിനുമായി ചേര്‍ന്നു ഫ്യൂഷന്‍ തയ്യാറാക്കാന്‍ അദ്ദേഹത്തിന്റെ കഴിവ് വലുതായിരുന്നു. എന്നിരുന്നാലും ബാലഭാസ്‌കറിന്റെ വിയോഗം നികത്താനാവത്ത നഷ്ടമാണെന്നും അദ്ദേഹം അനുസ്മരിച്ചു.

 

ബാലഭാസ്കര്‍, ഏത് വിഷാദത്തെയും അലിയിച്ചു കളയുന്ന മരുന്നാണ് നിങ്ങളുടെ സംഗീതം…

വയലിന്‍ തീര്‍ത്ത പ്രണയവും സ്വപ്‌നങ്ങളും: ബാലഭാസ്കര്‍ എന്ന അതുല്യ പ്രതിഭ (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍