UPDATES

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി, വാതിൽ തുറപ്പിച്ചത് പോലീസ്

കുറുബാനയ്ക്ക് പോവുന്നത് തടയാനാണ് പൂട്ടിയിട്ടതെന്ന് സിസ്റ്റർ

സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി. പോലീസ് സ്ഥലത്തെത്തിയാണ് മോചിപ്പിച്ചതെന്നും റിപ്പോർട്ട്. കുറുബാനയ്ക്ക് പോവുന്നത് തടയാനാണ് പൂട്ടിയിട്ടതെന്ന് സിസ്റ്റർ പ്രതികരിച്ചതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ മഠത്തിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ വാതിൽ പൂട്ടിയതായി കാണുകയായിരുന്നു.  ഈ സമയം മഠത്തിലെ മറ്റുള്ളവര്‍ പുറത്തിറങ്ങിയിരുന്നു. ഇതോടെ വെള്ളമുണ്ട പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി മോചിപ്പിക്കുകയുമായിരുന്നെന്നാണ് സിസ്റ്റർ ലൂസിയുടെ പ്രതികരണം. തന്നെ പുറത്തിറക്കാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അവർ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുക്കുമെന്ന് വെള്ളമുണ്ട പോലീസ്  പ്രതികരിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠം വിട്ടുപോകണമെന്ന് സന്യാസസഭയുടെ നിര്‍ദേശം കഴിഞ്ഞ ദിവസം പുറത്ത് വരികയും ഇതിനെതിരെ വത്തിക്കാന് പരാതി നൽകുമെന്ന് അവർ പ്രതികരിച്ചതിനും പിന്നാലെയാണ് പുതിയ ആരോപണം ഉയരുന്നത്. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് ലൂസിയുടെ അമ്മയ്ക്ക് സഭ കത്തയച്ചായിരുന്നു മഠത്തിൽ നിന്നും പുറത്താക്കിയതായി സഭ അറിയിച്ചത്. കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്തതടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു നടപടി. നേരത്തെ സിസ്റ്ററിനെ എഫ്സിസി സന്യാസസഭ പുറത്താക്കിയിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ശക്തമായ പിന്തുണ നൽകിയതിന്റെ പേരിലാണ് ‌സിസ്റ്ററിനെ സഭയിൽ നിന്ന് പുറത്താക്കിയത്. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. വിഷയത്തിൽ ഉൾപ്പെടെ നല്‍കിയ കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും സഭ വ്യക്തമാക്കിയിരുന്നു.

Also Read- Explainer: ഇന്ത്യക്കെതിരെ ‘ചൈനാ കാർഡ്’ ഉപയോഗിക്കാത്ത ഭൂട്ടാൻ: പക്വതയുള്ള അയൽവാസിയെ കാണാൻ പ്രധാനമന്ത്രി പോയപ്പോൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍