UPDATES

വായന/സംസ്കാരം

പ്രൊഫ. ബി സുജാത ദേവി അന്തരിച്ചു

പ്രമുഖ സാഹിത്യകാരി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമാണ് ബി സുജാത ദേവി

പ്രമുഖ സാഹിത്യകാരി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ. ബി സുജാത ദേവി (72)അന്തരിച്ചു. തിരുവന്തപുരത്തെ എസ്‌യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

അന്തരിച്ച അഡ്വ. വി.ഗോപാലകൃഷ്ണന്റെ ഭാര്യയും പരേതയായ പ്രൊഫ. ഹൃദയകുമാരി ടീച്ചറിന്റെ ഇളയ സഹോദരിയുമാണ് ബി സുജാത ദേവി. പരമേശ്വരന്‍, പരേതനായ ഗോവിന്ദന്‍, പത്മനാഭന്‍ എന്നിവരാണ് മക്കള്‍. മരുമക്കള്‍: സ്വപ്ന, വിനീത, സോണാള്‍.

സംസ്ഥാനത്തെ വിവിധ കോളജുകളില്‍ ഇംഗ്ലീഷ് പ്രൊഫസറായും സുജാത ദേവി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള സുജാത ദേവി നിരവധി കവിതാ സമാഹാരങ്ങളും, സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാവിലെ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് മുന്നിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍