UPDATES

തെരഞ്ഞെടുപ്പ് 2019

രാഹുല്‍ വയനാട്ടിലെത്തിയാൽ സ്മൃതി ഇറാനിയെ ഇറക്കാൻ ബിജെപി

രാഹുൽ ദക്ഷിണേന്ത്യയിൽ മണ്ഡലം തേടുന്നത് അമേഠിയിൽ പരാജയ ഭീതി മുലമാണെന്ന് ഇതിനോടകം തന്നെ ബിജെപി നേതാക്കൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായാൽ മറുതന്ത്രം പയറ്റാൻ കരുക്കൾ നീക്കി ബിജെപി. കോൺഗ്രസ് അധ്യക്ഷനെതിരെ അമേഠിയിലെ അദ്ദേഹത്തിന്റെ എതിരാളിയും ബിജെപി സ്ഥാനാർത്ഥിയുമായ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഇറക്കി മറുപടി നൽകാനാണ് ബിജെപി കണക്കുകൂട്ടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ സാഹചര്യത്തിൽ കഴിവതും സ്മൃതിയെത്തന്നെ മത്സരിപ്പിക്കുമെന്ന് ബിജെപിയിലെ ഉയർന്നനേതാവ് സൂചന നൽകിയതായി മാതൃഭൂമി റിപ്പോർട്ട് പറയുന്നു.

രാഹുൽ ദക്ഷിണേന്ത്യയിൽ മണ്ഡലം തേടുന്നത് അമേഠിയിൽ പരാജയ ഭീതി മുലമാണെന്ന് ഇതിനോടകം തന്നെ ബിജെപി നേതാക്കൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അവിടത്തെ സ്ഥാനാർഥിയെ തന്നെ കൊണ്ടു വരുകയാണ് ബിജെപിയുടെ തന്ത്രം. അതേസമയം, സ്മൃതി ഇറാനിക്ക്‌ അസൗകര്യമെങ്കിൽ ബി.ജെ.പി.യുടെ മുതിർന്ന സംസ്ഥാന നേതാക്കളാരെങ്കിലും മത്സരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, നിലവിൽ ബിഡിജെഎസിന് നീക്കിവച്ചിട്ടുള്ള വയനാട് ഈ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി ഏറ്റെടുക്കാനുള്ള നീക്കവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍