UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവ്‌ലിന്‍ കേസ്: പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ

ഇടപാടുകാലത്ത് വൈദ്യുത മന്ത്രിയായിരുന്നു പിണറായി വിജയന്‍ അറിയാതെ കരാറില്‍ മാറ്റം ഉണ്ടാവില്ലെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്ങ് മൂലത്തില്‍ വ്യക്തമാക്കുന്നു.

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സിബിഐ സുപ്രിം കോടതിയെ അറിയിച്ചു. ഇടപാടുകാലത്ത് വൈദ്യുത മന്ത്രിയായിരുന്നു പിണറായി വിജയന്‍ അറിയാതെ കരാറില്‍ മാറ്റം ഉണ്ടാവില്ലെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കരാറിലൂടെ സംസ്ഥാനത്തിന് നേരിട്ടത് ഭീമമായ നഷ്ടമാണ്. ഇത് വൈദ്യുതി മന്ത്രിയെന്ന നിലയില്‍ പിണറായിയുടെ കടുത്ത വീഴ്ചയാണ്. കണ്‍സട്ടന്‍സി കരാര്‍ സപ്ലേ കരാറാക്കിയതിലും അദ്ദേഹത്തിന് പങ്കുണ്ട്. ഇതുപ്രകാരം കെഎസ്ഇബിക്ക് നഷ്ടം നേരിട്ടപ്പോള്‍ ലാവ്‌ലിന്‍ കമ്പനിക്ക് വന്‍ നേട്ടമാണുണ്ടാക്കിയത്. ഇതില്‍ നിന്നും അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹൈക്കോടതി വിധിയില്‍ പിഴവുണ്ട്, കേസിലെ വസ്തുതകള്‍ പരിശോധിക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. കസ്തുരിരംഗ അയ്യര്‍, ആര്‍ ശിവദാസ് എന്നിവര്‍ക്കെതിരേയും തെളിവുകളുണ്ടെന്നും സിബിഐ പറയുന്നു.

 

ലാവ്‌ലിന്‍ എന്ന ഡെമോക്ലീസിന്റെ വാള്‍; സിപിഎമ്മിനെ പിടിച്ചു കുലുക്കിയ 15 വര്‍ഷങ്ങള്‍

 

ലാവ്‌ലിന്‍ കേസിന്റെ നാള്‍വഴികളിലൂടെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍