UPDATES

ട്രെന്‍ഡിങ്ങ്

അടൂർ പ്രകാശ് സമൂദായത്തിലെ കുലം കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ

ഷാനിമോള്‍ ഉസ്മാന് വിജയസാധ്യതയില്ല

കോന്നിയില്‍ ജാതിയല്ല ജയസാധ്യതയ്ക്കാണ് മുഖ്യമെന്ന അടൂര്‍ പ്രകാശ് എംപിയുടെ പ്രസ്താവനയ്ക്കെതിരെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തിലെ കുലംകുത്തിയാണ് അടൂര്‍ പ്രകാശെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി അടൂര്‍ പ്രകാശ് സമുദായത്തെ കുരുതി കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

അടുർ പ്രകാശ് മതേതരത്വം പറയുകയാണ് ഇപ്പോൾ, എന്നാൽ സ്വന്തം കാര്യം വരുമ്പോള്‍ അദ്ദേഹം തേതരത്വം പറയാറില്ല. കോണ്‍ഗ്രസിനകത്ത് എംഎല്‍എയായി ഒരൊറ്റ ഈഴവനുണ്ടോ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കപടമുഖമാണ് അഴിഞ്ഞു വീഴുന്നത്. സമുദായിക സന്തുലനം നോക്കി വേണം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടതുണ്ട്. അതു തുറന്നു പറയാനുള്ള മടി കാണിക്കുകയാണ് അ‍ടൂർ പ്രകാശം. ഈ നിലപാട് വേറെയാരെയോ സുഖിപ്പിക്കാന്‍ വേണ്ടിയാണ്. ഇത് ആത്മഹത്യപരമാണെന്നും സ്വന്തം കാര്യം വരുമ്പോള്‍ മതം പറയുകയും മറ്റുള്ളവരുടെ കാര്യത്തില്‍ മതേതരത്വം പറയുന്ന രണ്ട് മുഖങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഇക്കര്യങ്ങൾ മുൻ നിർത്തി സമുദായത്തിലെ കുലംകുത്തിയായി അടൂര്‍പ്രകാശ് മാറിയെന്ന് ഞാന്‍ പറഞ്ഞാല്‍ അതു നിഷേധിക്കാന്‍ മറ്റുള്ളവർക്ക് പറ്റില്ല – വെള്ളാപ്പള്ളി പറ‌യുന്നു.

അതേസമയം, അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന ഷാനിമോള്‍ ഉസ്മാന് വിജയസാധ്യതയില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അരൂരില്‍ ഭൂരിപക്ഷസമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി തന്നെ വേണം. വനിതകളെയടക്കം പരിഗണിക്കണം അങ്ങനെയുള്ളവര്‍ മണ്ഡലത്തില്‍ തന്നെയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ പാർട്ടികൾ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുമ്പോൾ ചെറുപ്പക്കാരേയും വിദ്യാഭ്യാസമുള്ളവരേയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂരിലും കോന്നിയിലും മുന്നണികൾ ഹിന്ദു സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്ന് നേരത്തെ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. അരൂരിൽ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുക എന്നതാണ് മര്യാദയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

വട്ടിയൂർകാവിൽ കുമ്മനം രാജശേഖരനെ പരിഗണിക്കണം. മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥികൾ ശക്തരല്ലെങ്കില്‍ കുമ്മനത്തിന് ജയസാധ്യതയുണ്ട്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അവസരം നൽകണമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ തവണ ചുരുങ്ങിയ വോട്ടുകൾക്കാണ് അദ്ദേഹം തോറ്റത്. സുരേന്ദ്രന്‍ വീണ്ടും വന്നാൽ ശക്തമായ മൽസരം ഉണ്ടാവാൻ സാധ്യതയുണ്ട്.

അരൂരിൽ 75 ശതമാനം വോട്ടർമാരും ഹിന്ദുക്കളാണ്, അതുകൊണ്ട് തന്നെ ഭൂരിപക്ഷ സമുദായത്തിലെ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ വിജയ സാധ്യത ആര്‍ക്കായാലും കുറവായിരിക്കും. കോന്നിയിലും സമാനമായ അവസ്ഥയാണ്. ഭുരിപക്ഷ സമുദായമാണ് കുടുതൽ അതുകൊണ്ട് തന്നെ എതുപാർട്ടിക്കായാലും ആ ഒരു ചിന്ത നല്ലതാണ്. ഭൂരിപക്ഷ സമുദായങ്ങള്‍ക്കുള്ള പരിഗണനയും പരിരക്ഷയും പാർട്ടികൾ കൊടുക്കു തന്നെ ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍