UPDATES

സോഷ്യൽ വയർ

രക്ഷകയാണ് ‘അമ്മ’, വൈറൽ വീഡിയോ

ബാൽക്കണിയിലെ കമ്പികളിൽ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് കമ്പികൾക്കിടയിലൂടെ ഊർന്നു താഴേക്കു വീഴുകയും ചെയ്യുന്നു.

ഫ്ലാറ്റിന്റെ കോണിപ്പടിയിൽ നിന്നം കൈവരിക്കിടയിലൂടെ താഴേക്ക് വീഴുന്ന കുഞ്ഞ്. പക്ഷേ അമ്മയുടെ ഇടപെടൽ കുട്ടിയുടെ ജിവന് താങ്ങാവുന്നു. അടുത്തിയെയായി സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന വീഡിയോ ആണിത്. കാണികളുടെ പോലും ശ്വാസം ഒരു നിമിഷം നിലച്ചുപോവുന്ന ദൃശ്യത്തിൽ പക്ഷേ അമ്മയുടെ സമയോചിതമായ ഇടപെടൽ. അവരുടെ മനസ്സാന്നിധ്യം അതാണ് ദൃശ്യത്തിലുള്ളത്.

ലിഫ്റ്റിൽ വന്നിറങ്ങുന്ന ഒരു അമ്മയും മകനും. ലിഫ്റ്റിൽ നിന്നറങ്ങിയ അമ്മ കുഞ്ഞിന്റെ കൈയിൽ പിടിച്ചിരുന്ന കുഞ്ഞ്, അമ്മയ്ക്കൊരു ഫോൺവരികയും കുഞ്ഞ് അമ്മയുടെ പിടിവിട്ട് ബാൽക്കണിയിലെ പടിക്കെട്ടുകൾക്കരികിലേക്കു പോകുകയും ചെയ്യുന്നു. ബാൽക്കണിയിലെ കമ്പികളിൽ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് കമ്പികൾക്കിടയിലൂടെ ഊർന്നു താഴേക്കു വീഴുകയും ചെയ്യുന്നു.

പെട്ടന്ന് ഇടപെടുന്ന അമ്മ തലകീഴായി തൂങ്ങി താഴേക്കു വീഴാൻ തുടങ്ങിയ കുഞ്ഞിന്റെ കാലുകളിൽ പിടുത്തമിടുന്നു. പിടി വീണതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും അമ്മ കുഞ്ഞിനെ മുകളിലേക്ക് വലിച്ചെടുത്തിരുന്നു. ഫ്ലോറിലുണ്ടായിരുന്ന ജോലിക്കാരൻ പടിക്കെട്ടുകളിലൂടെയിറങ്ങി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഡിയോ ഇതിനകം തന്ന ലക്ഷകണക്കിന് പേരാണ് കണ്ടിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍