UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍; സരിതയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബലാത്സംഗക്കേസ്

എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ലൈഗീകമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളുമായി ഒരാഴ്ച മുമ്പ് സരിത അന്വേഷണ സംഘത്തലവനായ എഡിജിപി അനില്‍ കാന്തിന് സമീപിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം നല്‍കിയ ബലാത്സംഗ പരാതികളില്‍ കേസെടുത്തേക്കും. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ പ്രത്യേക പരാതിയുമായി സരിതാ എസ് നായരുടെ നീക്കം. ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ പിണറായി വിജയന് സരിത നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. ബലാത്സംഗ പരാതിയില്‍ സരിതയുടെ മൊഴിയടക്കം രേഖപ്പെടുത്തി.

എന്നാല്‍ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് പൊലീസ് നിയമോപദേശം ലഭിച്ചത്.

തുടര്‍ന്നാണ് ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളുമായായി സരിത പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ലൈഗീകമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളുമായി സരിത അന്വേഷണ സംഘത്തലവനായ എഡിജിപി അനില്‍ കാന്തിന് സമീപിച്ചത്.

ഈ പരാതികളില്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. ഇതോടെ ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെയും പ്രത്യേകം പരാതികള്‍ നല്‍കുമെന്നാണ് വിവരം. അടുത്ത വര്‍ഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും സോളാര്‍ സജീവമാക്കാനും സര്‍ക്കാര്‍ നീക്കമിടുന്നുണ്ട്.

അലന്‍സിയര്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്; ഇരകള്‍ വേറെയും എന്ന് സൂചന

സോളാര്‍ കേസ്; തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് ഉമ്മന്‍ ചാണ്ടി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍