UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുരിതാശ്വാസം തേടി ബൈക്കില്‍ ഇന്ത്യാ പര്യടനത്തിനിറങ്ങിയ യുവാവിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

പ്രളയക്കെടുതിക്ക് ശേഷം അതിജീവനത്തിനായി പൊരുതുന്ന കേരളത്തിനെ സഹായിക്കണമെന്ന സന്ദേശം ഉയര്‍ത്തി ഇക്കഴിഞ്ഞ 19 നാണ് തിരുവന്തപുരത്തെ മാനവീയം വീഥിയില്‍ നിന്നും സ്വാതി ഷാ യാത്രതിരിച്ചത്.

സംസ്ഥാന പുനര്‍നിര്‍മിതി സന്ദേശവുമായി കോളേജ് കന്യാകുമാരിമുതല്‍ കശ്മീര്‍വരെ സോളോ ബൈക്ക് യാത്രക്കിറങ്ങിയ യുവാവിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ചെമ്പഴന്തി എസ്എന്‍ കോളേജ് ഒന്നാം വര്‍ഷ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയും തിരുവന്തപുരം വഴയില സ്വദേശിയുമായ സ്വാതി ഷാ എന്ന യുവാവിനാണ് മധ്യപ്രദേശില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റത്. ഗ്വാളിയാറിലേക്കുള്ള യാത്രക്കിടെ മധ്യപ്രദേശ് അതിര്‍ത്തിയില്‍ വച്ച് ബൈക്ക് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

പ്രളയക്കെടുതിക്ക് ശേഷം അതിജീവനത്തിനായി പൊരുതുന്ന കേരളത്തിനെ സഹായിക്കണമെന്ന സന്ദേശം ഉയര്‍ത്തി ഇക്കഴിഞ്ഞ 19 നാണ് തിരുവന്തപുരത്തെ മാനവീയം വീഥിയില്‍ നിന്നും സ്വാതി ഷാ യാത്രതിരിച്ചത്. ആദ്യം കന്യാകുമാരിയിലേക്കും അവിടെനിന്ന് ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുക’ എന്ന സന്ദേശവുമായി കശ്മീരിലേക്കുമായിരുന്നു യാത്രയുടെ പദ്ധതി. യാത്രയുടെ അറുപത് ശതമാനത്തോളം പിന്നിട്ടപ്പോഴായിരുന്നു അപകടം.

അപകടത്തെ തുടര്‍ന്ന ആദ്യം ഉത്തര്‍ പ്രദേശിലെ ഝാന്‍സി ആശുപത്രിയിലും പിന്നീട് ഗ്വാളിയാറില ബിര്‍ള ആശുപത്രിയിലേക്കും മാറ്റിയ സ്വാതി ഷാക്ക് ഇതു വരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. 20 ദിവസത്തിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കി കന്യാകുമാരികശ്മീര്‍ സോളോ റൈഡ് പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയെന്ന ലോക റെക്കോഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

അപകടത്തെ വാര്‍ത്ത അറിഞ്ഞതിന് പിറകെ കരമന ബോയ്‌സ് സ്‌കൂളിലെ അധ്യാപികയായ മാതാവ് ഷൈല ബീഗം കഴിഞ്ഞ ദിവസം മധ്യപ്രദേശിലക്ക് തിരിച്ചു. അപകടത്തിന് കാരണമായ വാന്‍ പോലീസ് കസ്റ്റഡിയില്‍ എടത്തിട്ടുണ്ട്. അടപകത്തിന് മണിക്കൂറുകള്‍ മുമ്പ് ഫേസ്ബുക്ക് ലൈവ് വഴി സുഹൃത്തുക്കളോടും സ്വാതി ഷാ സംസാരിച്ചിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാനവീയം തെരുവിടം കളക്റ്റീവിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളി കൂടിയായിരുന്നു സ്വാതി ഷാ.

അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്‌റ എന്നിവരുടെ ഇടപെട്ട് യുവാവിന് ചികില്‍സയ്ക്കുള്ള വഴിയൊരുക്കുകയായിരുന്നു.വിവരങ്ങള്‍ തേടി മുഖ്യമന്തിയും ഇന്ന് മധ്യപ്രദേശ് സര്‍ക്കാരുമായി സംസാരിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍