UPDATES

ചില ബിജെപി നേതാക്കളുടെ വായിൽ തുണി തിരുകേണ്ട അവസ്ഥ: നിതിന്‍ ഗഡ്കരി

ബോളിവുഡ് ചിത്രം ‘ബോംബെ ടു ഗോവ’ എന്ന സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പാര്‍ട്ടി നേതാക്കളെ ഗഡ്കരി വിമര്‍ശിച്ചത്.

ബിജെപി നേതാക്കളുടെ അനാവശ്യ പ്രസ്താവനകൾക്കെതിരെ വിമർശനവുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി. പാർട്ടിയിലെ ചില നേതാക്കൾ സംസാരം കുറയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയിലെ ചില നേതാക്കളുടെ വായില്‍ തുണി തിരുകി വയ്ക്കണം. എന്നാൽ അവർ സംസാരം കുറയ്ക്കും   കേന്ദ്രമന്ത്രി പറയുന്നു. ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് സമ്മിറ്റിൽ സംസാരിക്കുകയായുരുന്നു അദ്ദേഹം.

ബോളിവുഡ് ചിത്രം ‘ബോംബെ ടു ഗോവ’ എന്ന സിനിമയിലെ ഒരു രംഗത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പാര്‍ട്ടി നേതാക്കളെ ഗഡ്കരി വിമര്‍ശിച്ചത്. സിനിമയിൽ കുട്ടിയുടെ വിശപ്പ് അടക്കാനായി മാതാപിതാക്കള്‍ വായില്‍ തുണി തിരുകി വയ്ക്കുന്ന രംഗം ഉണ്ട്. അതുപോലെ പാര്‍ട്ടിയിലെ ചില നേതാക്കളുടെയും വായില്‍ തുണി തിരുകി വയ്ക്കണം ഗഡ്കരി കൂട്ടിച്ചേർത്തു. യോഗി ആദിത്യനാഥിന്റെ ഹനുമാന്‍ ദളിതനാണെന്ന പ്രസ്താവന ഉൾപ്പെടെ തമാശയായി കണ്ടാൽ മതിയെന്നും ഗഡ്കരി വ്യക്തമാക്കി.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാൻ ദളിതനാണെന്ന പ്രസ്താവന നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഇറ്റലി ബന്ധത്തെകുറിച്ച് യുപി ബിജെപി അധ്യക്ഷൻ മഹേന്ദ്ര നാഥ് പാഡെ നടത്തിയ വിവാദ പരാമർശം വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ വിമർശനം.

നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ രണ്ട് ശതമാനം ഇടിവുവരുത്തി; ഗീത ഗോപിനാഥ് ഉള്‍പ്പെട്ട സംഘത്തിന്റെ പഠനം

സുപ്രീംകോടതിയുടെ റാഫേല്‍ ജഡ്ജ്മെന്റ്: ഒരു വിദ്യാർത്ഥിയാണ് ഇങ്ങനെ കോപ്പിയടിച്ചിരുന്നതെങ്കിലോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍