UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മസ്തിഷ്‌കാഘാതം; സോമനാഥ് ചാറ്റര്‍ജി ആശുപത്രിയില്‍

മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ കൊല്‍ത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലോക്‌സഭ മുന്‍ സപീക്കറും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ നിലഗുരുതരമാണെന്ന് റിപോര്‍ട്ട്. മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ കൊല്‍ത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാറ്റര്‍ജിയെ വിദഗ്ദപരിശോധകള്‍ക്ക് ഉള്‍പ്പെടെ വിധേയനാക്കിവരികയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വകാര്യതമാനിക്കണമെന്ന കുടുംബത്തിന്റെ അഭ്യര്‍ഥനമാനിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.

ബംഗാളില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്തുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം അടക്കം നടത്തി സജീവമായിരുന്നു 88കാരനായ അദ്ദേഹം.

ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2004-09 കാലത്ത് ലോക്‌സഭാ സ്പീക്കറായിരുന്നു സോമനാഥ് ചാറ്റര്‍ജി. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള സിപിഎം തീരുമാനത്തിന്റെ ഭാഗമായി രാജി സമര്‍പ്പിക്കാനുള്ള നിര്‍ദേശം തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സമയം എന്നായിരുന്നു ഈ ദിവസങ്ങളെ അദ്ദേഹം പിന്നീട് പരാമര്‍ശിച്ചത്. ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ
നിരവധി മുതിര്‍ന്ന ഇടതു നേതാക്കള്‍ സന്ദര്‍ശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍