UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരില്‍ എന്താണ് നടക്കുന്നത് എന്നറിയില്ല, പാകിസ്താനുമായി കുടുംബത്തിന് വര്‍ഷങ്ങളുടെ ബന്ധമെന്നും സോനം കപൂര്‍ – സോഷ്യല്‍ മീഡിയയില്‍ ആക്രമണം

ഇന്ത്യയും പാകിസ്താനും 70 വര്‍ഷം മുമ്പ് ഒരു രാജ്യമായിരുന്നു. ഹൃദയഭേദകമായ വിഭാഗീയ രാഷ്ട്രീയമാണ് കാണുന്നത് – സോനം പറഞ്ഞിരുന്നു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് സംബന്ധിച്ച ചോദ്യത്തിന് ബോളിവുഡ് നടി സോനം കപൂര്‍ നല്‍കിയ മറുപടി അതേക്കുറിച്ച് പൂര്‍ണമായ വിവരം ലഭിച്ചാലേ പ്രതികരിക്കാനാകൂ എന്നായിരുന്നു. ബിബിസി ഏഷ്യാ നെറ്റ്‌വര്‍ക്കിന്റെ ചോദ്യത്തിന് മറുപടിയായാണ് സോനം ഇങ്ങനെ പറഞ്ഞത്. ഇന്ത്യയും പാകിസ്താനും 70 വര്‍ഷം മുമ്പ് ഒരു രാജ്യമായിരുന്നു. ഹൃദയഭേദകമായ വിഭാഗീയ രാഷ്ട്രീയമാണ് കാണുന്നത് – സോനം പറഞ്ഞിരുന്നു. എന്നാല്‍ ഓഗസ്റ്റ് 15ന് ഇതിന്റെ വീഡിയോ ബിബിസി ട്വീറ്റ് ചെയ്തതിന് പിന്നാലെ സോനത്തിനെതിരെ വലിയ തോതിലുള്ള ആക്രമണമാണ് ട്വിറ്ററില്‍ നടക്കുന്നത്.

ഇതില്‍ ഒന്നും പറയാതിരിക്കുകയാണ് ഭേദം എന്ന് തോന്നുന്നു എന്നും തന്റെ കുടുംബത്തിന് പാകിസ്താനുമായി ശക്തമായ ബന്ധമാണുള്ളത് എന്നും നടന്‍ അനില്‍ കപൂറിന്റെ മകളായ സോനം പറഞ്ഞിരുന്നു. കാര്യങ്ങള്‍ വളരെ സങ്കീര്‍ണമാണ്. എനിക്ക് പലതും മനസിലാകുന്നില്ല. പരസ്പരവിരുദ്ധമായ വാര്‍ത്തകളാണ് വരുന്നത്. എന്താണ് സത്യം എന്ന് അറിയില്ല. വിവരങ്ങള്‍ പൂര്‍ണമായി അറിഞ്ഞാലേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകൂ – സോനം പറഞ്ഞു.

പാകിസ്താനില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് നിര്‍ഭാഗ്യകരമാണ് എന്നും സോനം കപൂര്‍ പറഞ്ഞിരുന്നു. ഒരു കലാകാരി എന്ന നിലയ്ക്ക് നമ്മളുടെ പ്രകടനം എല്ലായിടത്തും ആളുകള്‍ കാണണമെന്നാണ് ആഗ്രഹം. പറഞ്ഞത് യഥാര്‍ത്ഥ സംഭവമായിട്ട് കൂടി, നീര്‍ജ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ല. നീര്‍ജയ്ക്ക് 30 വര്‍ഷം സഹാനുഭൂതിക്കുള്ള തംഖ ഇ ഇന്‍സാനിയത് പുരസ്‌കാരം നല്‍കിയിരുന്നു.

ഞാന്‍ പകുതി സിന്ധിയും പകുതി പെഷവാരിയുമാണ്. പാകിസ്താനിലുള്ള തന്റെ കുടുംബ വേരുകള്‍ ചൂണ്ടിക്കാട്ടി സോനം പറഞ്ഞു. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സോനം ഒരു ഇടതുപക്ഷക്കാരിയാണ് എന്ന് ചിലര്‍ പറഞ്ഞു. സോനം എല്ലായ്‌പ്പോളും പാകിസ്താനികളേയും പാകിസ്താനി ആര്‍ട്ടിസ്റ്റുകളേയും പിന്തുണക്കാറുണ്ട്. ഇന്ത്യന്‍ നടിയെന്ന പേരിലാണിത്. ഇത് ലജ്ജാകരമാണ് – ഒരാള്‍ ട്വീറ്റ് ചെയ്തു. അതേസമയം തനിക്ക് സോനം എന്ന് പേരിട്ടത് കാശ്മീരില്‍ വച്ചാണ് എന്ന് സോനം കപൂര്‍ പറയുന്നു. അച്ഛന്‍ രാം ലഘന്‍ എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത്. പിന്നീട് ഞാന്‍ കാശ്മീരിലെത്തിയിട്ടില്ല. അവിടെ സമാധാനമുണ്ടാകുമെന്നാണ് പ്രതീക്ഷ – സോനം കപൂര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍