UPDATES

“വികസന പരിപാടികള്‍ക്ക് സഹകരണമുണ്ടാകും, വിഭാഗീയ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കും”; കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തന്നെ

രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനമോ ലോക്‌സഭ കക്ഷി നേതാവ് സ്ഥാനമോ ഏറ്റെടുക്കുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു.

കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായ യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയെ വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ തവണയും സോണിയ തന്നെയായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍. അതേസമയം ആരായിരിക്കും  ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെ തുടര്‍ന്ന് രാജി പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനമോ ലോക്‌സഭ കക്ഷി നേതാവ് സ്ഥാനമോ ഏറ്റെടുക്കുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സോണിയ തന്നെ പാര്‍ലമെന്ററി പാര്‍ട്ടിയെ നയിക്കും എന്ന് തീരുമാനമായിരിക്കുകയാണ്.

അതേസമയം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട സോണിയയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സോണിയയുടെ നേതൃത്വത്തില്‍ ഫലപ്രദമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും കരുത്ത് തെളിയിക്കുമെന്നും ഭരണഘടനയെ സംരക്ഷിക്കുമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന് വോട്ട് ചെയ്ത 12.3 കോടി വോട്ടര്‍മാരോട് ഞങ്ങള്‍ പറയുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായുള്ള അവരുടെ വോട്ട് പാഴാകില്ല എന്നാണ് – സോണിയ പറഞ്ഞു. മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാപ്പകല്‍ ഭേദമന്യേ കഠിനാധ്വാനം ചെയ്ത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറയുന്നതായും സോണിയ പറഞ്ഞു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നു.

സര്‍ക്കാരിന്റെ വികസന പരിപാടികള്‍ക്ക് കോണ്‍ഗ്രസിന്റെ സഹകരണമുണ്ടാകും. വിഭാഗീയ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കും. ജാഗ്രതയുള്ള പ്രതിപക്ഷമായ പ്രവര്‍ത്തിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിച്ച് അധികാരത്തില്‍ തിരിച്ചെത്താന്‍ കഠിനമായി പരിശ്രമിക്കണമെന്നും വലിയ വെല്ലുവിളികളാണ് മുന്നിലുള്ളതെന്നും സോണിയ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ലോക്‌സഭ കക്ഷി നേതാവ് എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ലോക്‌സഭയില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍െഗെ ആണ് സഭയിലെ കോണ്‍ഗ്രസ് നേതാവായത്. രാജ്യസഭയില്‍ ഗുലാം നബി ആസാദും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍