UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എബി ഡിവില്ലിയേസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; ഇനി വിദേശത്ത് കളിക്കില്ല

ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റും, 228 ഏകദിനങ്ങളും 78 അന്താരാഷ്ട്ര ട്വന്റി 20 മല്‍സരവും കളിച്ചിട്ടിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ദേശീയ ടീം മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഡിവില്ലിയേഴ്‌സ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. പ്രായം കണക്കിലെടുത്താണ് വിരമിക്കല്‍ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകക്രിക്കറ്റിലെ നിവിലെ സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളായ എബി ഡി ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റും, 228 ഏകദിനങ്ങളും 78 അന്താരാഷ്ട്ര ട്വന്റി 20 മല്‍സരവും കളിച്ചിട്ടിട്ടുണ്ട്. ഐപിഎല്‍ 2018ല്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടോപ്പ്‌ ഓര്‍ഡര്‍ ബാറ്റസ്മാനില്‍ ഒരാളാണ് അദ്ദേഹം. 2005ല്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റ് മല്‍സരത്തിലായിരുന്നു എബിഡിയുടെ അരങ്ങേറ്റം.

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് വിരമിക്കല്‍. ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി മാത്രം ഇനി കളിക്കും. വിദേശ മണ്ണില്‍ ഇനി ഒരിക്കലും കളിക്കില്ലെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. തന്റെ തീരുമാനം ഉചിതമായ സമയത്താണെന്നാണ് എബിഡി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍