UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുരുഗ്രാമില്‍ സ്പാനിഷ് യുവതിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍

ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഫേസ്ബുക്ക് പ്രൊഫൈലും മൊബൈലും പരിശോധിച്ചതിലൂടെയാണ് പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമില്‍ സ്‌പെയിന്‍ സ്വദേശിയായ 23കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ഐടി കമ്പനിയിലെ ഇന്റേണ്‍ ആണ് ബലാത്സംഗത്തിന് ഇരയായ യുവതി. വെള്ളിയാഴ്ച രാത്രി ഒരു പാര്‍ട്ടിക്ക് ശേഷമാണ് സംഭവം. ഗുരുഗ്രാം ഡിഎല്‍എഫ് ഫേസ് 1 പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി ആനന്ദ് വിഹാര്‍ സ്വദേശിയായ അജന്യനാഥ് ആണ് യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് പൊലീസ് പറയുന്നു. ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ പ്രൊഡക്ഷന്‍ മാനേജരാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്തു. ബലാത്സംഗത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഫേസ്ബുക്ക് പ്രൊഫൈലും മൊബൈലും പരിശോധിച്ചതിലൂടെയാണ് പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിനായാണ് സ്പാനിഷ് യുവതി ഇന്ത്യയിലെത്തിയത്. വീട് വാടകയ്ക്ക് തിരയുകയായിരുന്നു. ഇങ്ങനെയാണ് അജന്യനാഥുമായി ഇവര്‍ പരിചയപ്പെട്ടത്. സഹായിക്കാമെന്ന് അജന്യനാഥ് പറഞ്ഞിരുന്നു. ജൂണ്‍ 14ന് ഡിഎല്‍എഫ് ഫേസ് 3യില്‍ യുവതിയെ ഡിന്നര്‍ പാര്‍ട്ടിക്ക് ക്ഷണിക്കുകയും ചെയ്തു. അതേസമയം ഫ്‌ളാറ്റിലെത്തിയപ്പോള്‍ അജന്യനാഥ് യുവതിയെ ബലാത്സംഗം ചെയ്തു. സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയ യുവതി ഡോക്ടര്‍മാരെ വിവരമറിയിച്ചിരുന്നു. ഡോക്ടര്‍മാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍