UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ എം ഷാജിയുടെ നിയമസഭാ പ്രവേശനം; സുപ്രീം കോടതിയുടെ വാക്കാല്‍ പരാമർശം മതിയാവില്ല: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

കോടതിയുടെ രേഖാമുലമുള്ള അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ നിയമസഭയില്‍ പ്രവേശിക്കുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കു.

ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എംഎല്‍എ കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതിയുടെ വാക്കാല്‍ പരാമര്‍ശം മതിയാവില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കോടതിയുടെ രേഖാമുലമുള്ള അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ നിയമസഭയില്‍ പ്രവേശിക്കുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കു. ഇക്കാര്യം കെ എം ഷാജിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അയോഗ്യനാക്കിയ വിധി ചോദ്യം ചെയ്ത് കെ എം ഷാജി സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസിന്റെ കോടതിക്കു മുമ്പാകെ ഷാജിയുടെ അഭിഭാഷകന് കേസ് മെന്‍ഷന്‍ ചെയ്തതിന് പിറകെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. അപ്പീല്‍ ഉടന്‍ കേള്‍ക്കണമെന്ന കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് വാക്കാല്‍ പരാമര്‍ശിക്കുകയായിരുന്നു. അപ്പീല്‍ പരിഗണിക്കാന്‍ തിയതി നിശ്ചയിക്കാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നടപടി. സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയി തുടരാനാവില്ലെന്നു നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഷാജിക്കു സഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എ്ന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പാറ്റാനാവില്ലെന്നും വാക്കാല്‍ പറയുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഴീക്കോട് എംഎല്‍എയായ കെ എം ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ഇതോടെ തിരഞ്ഞെടുപ്പുില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷം വിലക്കും നിലവിലുണ്ട്.

കെഎം ഷാജിക്ക് താല്‍ക്കാലിക ആശ്വാസം: നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രിംകോടതി

‘അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല’: കെഎം ഷാജിയെ കുടുക്കിയത് ഈ വാക്കുകള്‍

കെഎം ഷാജിയുടെ അയോഗ്യത; ചിരിച്ചത് നികേഷ് മാത്രമല്ല, കണ്ണൂര്‍ ലീഗ് കൂടിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍