UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്പിരിറ്റ് ലോഡുകൾ അതിർത്തി കടക്കുന്നില്ല; ക്രിസ്മസ്- പുതുവൽസര ആഘോഷങ്ങൾക്ക് മദ്യ ലഭ്യത കുറഞ്ഞേക്കും

സ്പിരിറ്റ് ലോഡുകൾക്ക് ജിഎസ്ടി ആവശ്യപ്പെട്ടാണ് അധികൃതരുടെ നടപടി.

ചരക്ക് സേവന നികുതി സംബന്ധിച്ച ആശയക്കുഴപ്പം മുലം കേരളത്തിലെ മദ്യനിര്‍മ്മാണ കേന്ദ്രങ്ങളിലേക്കുള്ള സ്പിരിറ്റ് ലോഡുകൾ അതിതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ചെക്ക് പോസ്റ്റുകളില്‍ 21 ലോറികളാണ് അധികൃതർ തടഞ്ഞത്. ആശയക്കുഴപ്പത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളളതടക്കം സംസ്ഥാനത്തെ 19 മദ്യനിര്‍മ്മാണ കേന്ദ്രത്തിലേക്കുള്ള സ്പിരിറ്റ് ലോറികളാണ് വഴിയില്‍ കുടുങ്ങിയിരിക്കുന്നത്.

സ്പിരിറ്റ് ലോഡുകൾക്ക് ജിഎസ്ടി ആവശ്യപ്പെട്ടാണ് അധികൃതരുടെ നടപടി. നികുതിയും പിഴയും അടക്കം നാലുലക്ഷം രൂപയോളം ഓരോ ലോഡിനും നല്‍കണമെന്നാണ് ആവശ്യം. എന്നാൽ മദ്യം ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ സ്പിരിറ്റിനും ജിഎസ്ടി ബാധകമല്ലെന്നാണ് മദ്യകമ്പനികളുടെയും ലോറി ഉടമകളുടെയും നിലപാട്. ഇതിനെതിരെ കമ്പനി ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ടാങ്കര്‍ ലോറികള്‍ ചരക്ക് സേവന നികുതി അധികൃതര്‍ തടഞ്ഞുവച്ചതോടെ ക്രിസമസ് പുതുവൽസര സീസണിലേക്കുള്ള സംസ്ഥാനത്തെ മദ്യനിര്‍മ്മാണം പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ട്. അന്‍പതോളം ലോഡുകളാണ് ഇതിനോടകം കേരള അതിര്‍ത്തിക്ക് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നത്.

അതിനിടെ അധികൃതർ ആവശ്യപ്പെട്ട നികുതു ഒടുക്കി ലോഡുകൊണ്ട് പോവാൻ ഒരുകമ്പനി മാത്രമാണ് തയ്യാറായത്. ക്രിസ്മസ് – പുതുവര്‍ഷ സീസണില്‍ ആവശ്യമായ മദ്യം വിപണിയിലെത്തിയില്ലെങ്കില്‍ വ്യാജൻ വ്യാപകമാവുമോ എത്തുമോ എന്ന ആശങ്കയിലാണ് എക്‌സൈസ് വകുപ്പ്‌.

ദളിത് ശ്മശാനം ജെസിബി കൊണ്ട് കിളച്ചുമറിച്ചിട്ടു; ബന്ധുക്കളെ അടക്കിയ മണ്ണിനരികെ കാവലിരുന്നു മൊകായി കോളനിക്കാര്‍

കുറവിലങ്ങാട് മഠം ഇനി ബിഷപ്പ് ഫ്രാങ്കോയുടെ ‘നീതി’ക്കായി മുഖ്യമന്ത്രിയെ കണ്ട കന്യാസ്ത്രീകളുടെ കൈകളിലേക്ക്; ലക്ഷ്യം പരാതിക്കാരിയും കൂടെയുള്ളവരുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍