UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തങ്ങള്‍ ശരിയായ തീരുമാനം എടുക്കുന്നു; ഇസ്രായേലുമായുള്ള സൗഹൃദ മല്‍സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍മാറി

ഇസ്രായേലിന്റെ 70ാം സ്ഥാപക ദിനത്തിന്റെ ഭാഗമായായി ശനിയാഴ്ച ഇസ്രായേല്‍ – അര്‍ജന്റീന സൗഹൃദ മത്സരം സംഘടിപ്പിക്കുന്നാണ് അറിയിച്ചിരുന്നത്.

അന്താരാഷ്ട്ര തലത്തില്‍ കനത്ത പ്രതിഷേധം ഏറ്റുവാങ്ങിയ ഇസ്രായേലുമായുള്ള സൗഹൃദ മല്‍സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍മാറിയതായി റിപോര്‍ട്ട്. അര്‍ജന്റീന സൂപ്പര്‍ താരം ഗോണ്‍സാലോ ഹിഗ്വയിന്‍ സ്‌പോര്‍ട് ചാനലായ ഇഎസ്പിഎന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒടുവില്‍ തങ്ങള്‍ ശരിയായ തീരുമാനം എടുത്തെന്നായിരുന്നു ഹിഗ്വയിന്റെ പ്രതികരണം. ഇസ്രായേലിന്റെ 70ാം സ്ഥാപക ദിനത്തിന്റെ ഭാഗമായായി ശനിയാഴ്ച ഇസ്രായേല്‍ – അര്‍ജന്റീന സൗഹൃദ മത്സരം സംഘടിപ്പിക്കുന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മല്‍സരം റദ്ധാക്കിയതു സംബന്ധിച്ച് ഇസ്രായേല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.

ഫുട്‌ബോള്‍ മാച്ചിലൂടെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്മളമാക്കാന്‍ സാധിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീന പ്രസിഡന്റ് മുറൂഷിയോ മക്രിയോട് അഭ്യര്‍ഥിച്ചതോടെയായിരുന്നു മല്‍സരത്തിന് വഴിയൊരുങ്ങിത്. ഇസ്രായേലിനെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ 120 ഓളം പേരെ ഇസ്രായേല്‍ സേന വെടിവച്ചു കൊന്ന സംഭവത്തിന് പിറകെ സൗഹൃദ മല്‍സരത്തിന് തയ്യാറായ അര്‍ജന്റീനയുടെ തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇസ്രായേലുമായുള്ള മത്സരത്തില്‍ നിന്നും ടീം അര്‍ജന്റീനയും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും പിന്മാറണമെന്ന് സോഷ്യല്‍ മീഡിയകളിലടക്കം ആവശ്യമുയര്‍ന്നിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനും ലയണല്‍ മെസ്സിക്കും നിരവധി ആരാധകരുള്ള മേഖലകളിലൊന്നാണ് പലസ്തീന്‍. നിരായുധരും നിരപരാധികളുമായ ഫലസ്തീനികള്‍ക്കു നേരെ വെടിവെപ്പ് നടത്തുന്ന ഇസ്രായേല്‍ സ്വയം വെള്ള പൂശാന്‍ വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണിതെന്നും മായിരുന്നു വിമര്‍ശകരുടെ വാദം. മല്‍സരത്തില്‍ നിന്നും പിന്‍മാറാനുള്ള അര്‍ജന്റിനയുടെ തീരുമാനത്തെ ഗസ നിവാസികള്‍ അടക്കമുള്ള അര്‍ജന്റീന ആരാധകര്‍ ആഹ്‌ളാദത്തോടെയാണ് വരവേറ്റത്.

ഇസ്രയേലില്‍ കളിച്ചാല്‍ മെസിയുടെ ചിത്രങ്ങളും ജഴ്സിയും കത്തിക്കും: പലസ്തീന്‍ ഫുട്ബാള്‍ അസോസിയേഷന്‍

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ബ്രസീലിന്റെ ടീം മൊത്തം ആരാ? കത്തോലിക്കരാണ്. അസ്സൽ റോമൻ കത്തോലിക്കർ. എന്നാൽ, അർജന്റീനയോ?

ജറുസലേമിനെ അംഗീകരിച്ച ട്രംപിന് ആദരം; ബിയേറ്റര്‍ സോക്കര്‍ ക്ലബ് ഇനി ‘ബിയേറ്റര്‍ ട്രംപ് ജറുസലേം എഫ്‌സി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍