UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിസ്റ്റ്യാനോയെ തഴഞ്ഞ് പോര്‍ച്ചുഗല്‍; തിരിച്ചടിയായത് ബലാല്‍സംഗക്കേസ്?

റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ യുറഗ്വായോടു തോറ്റമല്‍സരമായിരുന്നു പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ റൊണാള്‍ഡോയുടെ അവസാന മല്‍സരം

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം കിസ്റ്റ്യാനോ റൊണാള്‍ഡോയക്ക് എതിരെ യുവതി ബലാല്‍സംഗ പരാതിയുമായെത്തിയതായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് താരത്തെ ഫുട്‌ബോളിന് പുറത്ത് വാര്‍ത്തയില്‍ ഇടം പിടിപ്പിച്ചത്. എന്നാല്‍ നടക്കാനിരിക്കുന്ന പോളണ്ടിനും സ്‌കോട്‌ലന്‍ഡിനും എതിരായ യുവേഫ നേഷന്‍സ് ലീഗ്, രാജ്യാന്തര സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍നിന്നും റൊണാള്‍ഡോ ഇപ്പോള്‍ പുറത്തായിരിക്കുന്നു. പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

യുവതി ഉയര്‍ത്തിയ പ്രകൃതിവിരുദ്ധ പീഡനം സംബന്ധിച്ച ആരോപണമാണ്
ഇപ്പോള്‍ താരത്തിന് തിരിച്ചടിയായതെന്ന് വ്യക്തമല്ല. അതേസമയം, ഇത്തരം ആരോപണം നില നില്‍ക്കുന്ന സാഹചര്യത്തില്‍ നവംബര്‍ വരെയുള്ള  രാജ്യാന്തര മല്‍സരങ്ങളില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന പൊതു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്.

ആരോപണം ഉള്‍പ്പെടെ പോര്‍ച്ചുഗല്‍ പരിശീലകന്‍, ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ഗോമസ് എന്നിവരുമായി താരം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് റൊണാള്‍ഡൊയെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തു നടക്കുന്ന മല്‍സരങ്ങളില്‍ സൂപ്പര്‍ താരം ഇല്ലെങ്കിലും ഭാവിയില്‍ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ തിരിച്ചുവരുന്നതിന് ആരും തടയില്ലെന്ന് ഇക്കാര്യം പുറത്തിവിട്ട പരിശീലകന്‍ സാന്റോസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ യുറഗ്വായോടു തോറ്റമല്‍സരമായിരുന്നു പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ റൊണാള്‍ഡോയുടെ അവസാന മല്‍സരം. അടുത്തിടെ നടന്ന ക്രൊയേഷ്യയ്‌ക്കെതിരായ സൗഹൃദ മല്‍സരരം, ഇറ്റലിക്കെതിരായ നേഷന്‍സ് ലീഗ് എന്നിവയില്‍ നിന്നും അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് ലൈംഗീകാരോപണവുമായി യുവതി രംഗത്തെത്തിയത്. ലാസ് വേഗാസിലെ ഹോട്ടലില്‍വച്ച് 2009ല്‍ ക്രിസ്റ്റ്യാനോ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് 34കാരിയായ യുഎസ് യുവതിയാണ് ആരോപണം ഉന്നയിച്ചത്.

റൊണാള്‍ഡോയ്‌ക്കെതിരെ വീണ്ടും ബലാത്സംഗ ആരോപണം; ഇത്തവണ 39-കാരിയായ യുവതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍